സാമൂഹിക വിരുദ്ധരുടെ വിളയാട്ടം; പൊട്ടച്ചിറയില്‍ സംഘര്‍ഷാവസ്ഥ

ചെര്‍പ്പുളശ്ശേരി: നെല്ലായ മോസ്കോ പൊട്ടച്ചിറയില്‍ സാമൂഹിക വിരുദ്ധര്‍ പൊന്മുഖം വായനശാലയുടെ ഫര്‍ണിച്ചറുകള്‍ തകര്‍ത്തു. ശനിയാഴ്ച രാത്രിയാണ് സംഭവം. അക്രമം ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിന്‍െറ തുടര്‍ച്ചയാണെന്ന് കരുതപ്പെടുന്നു. ത്സപ്രദേശത്തെ ചില വീടുകളിലേക്കും കല്ളേറുണ്ടായി. മൂന്നോളം ബൈക്കുകള്‍ അഗ്നിക്കിരയാക്കി. ചെര്‍പ്പുളശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പൊലീസ് പിക്കറ്റ് പോസ്റ്റ് ഏര്‍പ്പെടുത്തി. സംഭവത്തില്‍ പ്രതിഷേധിച്ച് മോസ്കോ പൊട്ടച്ചിറയില്‍ സി.പി.എമ്മിന്‍െറ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. പൊതുയോഗത്തില്‍ പി.കെ. ശശി എം.എല്‍.എ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.