അലനല്ലൂര്‍: കേന്ദ്ര സര്‍ക്കാര്‍ ഗ്രാമപഞ്ചായത്തുകള്‍ ഗ്രാമസഭയിലൂടെ തെരഞ്ഞെടുക്കുന്ന ഭവനരഹിതര്‍ക്ക് വീട് നല്‍കുന്ന പദ്ധതിയായ പ്രധാന്‍ മന്ത്രി ഗ്രാമീണ്‍ ആവാസ് യോജന (പി.എം.എ.വൈ) പദ്ധതി ഗുണഭോക്താക്കള്‍ക്ക് തിരിച്ചടിയാവുന്നു. ഗ്രാമസഭയിലൂടെ തെരഞ്ഞെടുക്കുന്നതിന് പകരം 2011ലെ സാമ്പത്തിക സാമൂഹിക ജാതി സെന്‍സസ് മാനദണ്ഡമാക്കി ഭവനപദ്ധതി നടപ്പിലാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ പഞ്ചായത്തുകള്‍ക്ക് നല്‍കിയ പുതിയ നിര്‍ദേശമാണ് ഭവനരഹിതര്‍ക്ക് തിരിച്ചടിയായിരിക്കുന്നത്. ഭവനം നല്‍കേണ്ടവരുടെ ലിസ്റ്റ് കേന്ദ്ര സര്‍ക്കാര്‍ വിവിധ പഞ്ചായത്തുകളിലേക്ക് ഗ്രാമ സേവകന്‍ വഴി നല്‍കി തുടങ്ങി. പുതിയ നടപടി കേരളത്തിലെ ജനകീയാസൂത്രണത്തിന്‍െറയും അധികാര വികേന്ദ്രീകരണത്തിന്‍െറയും അടിവേര് പിഴുതെറിയുന്നതാണെന്ന് ആക്ഷേപമുണ്ട്. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി തെരഞ്ഞെടുത്ത് അംഗീകാരം നല്‍കിയ ഭവന ഗുണഭോക്താക്കളെ ലിസ്റ്റ്് നിലനില്‍ക്കെ, ഇത് പ്രതീക്ഷിച്ച് നില്‍ക്കുന്ന ഭവനരഹിതരായ കുടുംബങ്ങളുടെ സ്വപ്നമാണ് പി.എം.എ.വൈ പദ്ധതിയിലൂടെ തകര്‍ന്നത്. 2011 സെന്‍സസ് മാനദണ്ഡമാക്കി നല്‍കിയ ലിസ്റ്റിലുള്ള പലര്‍ക്കും വീട് ലഭിച്ചതാണ്. ഇതിലുള്‍പ്പെട്ട പല പേരുകളും അവ്യക്തവുമാണ്. തെരഞ്ഞെടുക്കപ്പെട്ട ലക്ഷകണക്കിന് ഭവനരഹിതരായവരെ നോക്കുകുത്തിയാക്കുന്ന കേന്ദ്ര സര്‍ക്കാറിന്‍െറ സമീപനത്തിനെതിരെ അലനല്ലൂര്‍ ഗ്രാമപഞ്ചയാത്ത് ഭരണസമിതി ഐക്യകണ്ഠ്യേന പ്രമേയം പാസാക്കുകയും സംസ്ഥാന സര്‍ക്കാരിന്‍െറ ശ്രദ്ധയില്‍ വിഷയം കൊണ്ടുവരികയും ചെയ്യുമെന്ന് പ്രസിഡന്‍റ് ഗിരിജ, വികസനകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ആലായന്‍ അബ്ദുല്‍ റഷീദ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.