ആനക്കര: കപ്പൂര്‍ പഞ്ചായത്തില്‍ തെരുവുനായ ശല്യം രൂക്ഷമായത് ജനങ്ങളെ ഭീതിയിലാക്കുന്നു. ആഴ്ചകള്‍ക്ക് മുമ്പ് കുമരനെല്ലൂര്‍ മേഖലയില്‍ പേപ്പട്ടിയുടെ കടിയേറ്റ് നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. കുമരനെല്ലൂര്‍, പറക്കുളം, ചേക്കോട്, സ്കൈലാബ്, വെള്ളാളൂര്‍, വേഴുര്‍കുന്ന് തുടങ്ങിയ സ്ഥലങ്ങളിലാണ് നായശല്യം ഏറെയുള്ളത്. ഒരു മാസത്തിനിടയില്‍ തെരുവു നായ്ക്കള്‍ പതിനെട്ടോളം ആളുകളെയും നിരവധി വളര്‍ത്തു മൃഗങ്ങളെയും കടിച്ചിരുന്നു. പഞ്ചായത്തിലുടനീളം തെരുവുനായ ശല്യം രൂക്ഷമായിട്ടും പഞ്ചായത്ത് ഇവയെ പിടികൂടാന്‍ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് ബി.ജെ.പി പരാതി നല്‍കിയിരുന്നു. ജില്ലാ കലക്ടറുമായി ബന്ധപ്പെട്ട് അടിയന്തര നടപടി എടുക്കുമെന്ന് ഉറപ്പ് നല്‍കിയതായി ബി.ജെ.പി ഭാരവാഹികള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.