പ്രതീകാത്മക ചിത്രം

ആൾക്കൂട്ടക്കൊലക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

പാലക്കാട്: വാളയാർ ആൾക്കൂട്ടക്കൊലക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. അട്ടപ്പള്ളം സ്വദേശി ഷാജിയാണ് അറസ്റ്റിലായത്. കേസിൽ ഇതുവരെ എട്ടുപേരാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ചയാണ് ഛത്തീസ്‌ഗ‌ഢ് സ്വദേശിയായ രാം നാരായണനെയാണ് കള്ളനെന്ന് ആരോപിച്ച് ആൾക്കൂട്ടം ക്രൂരമായി മർദിച്ചത്.

അവശനായ രാംനാരായൺ പിറ്റേന്ന് രാത്രിയോടെ മരണപ്പെടുകയും ചെയ്‌തു. എസ്.സി/എസ്.ടി അതിക്രമം തടയൽ, ആൾക്കൂട്ടക്കൊലപാതകം എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. വിഡിയോ ദൃശ്യങ്ങളിൽ മർദനത്തിൽ പങ്കാളിയായി എന്ന് തിരിച്ചറിഞ്ഞതിനെ തുടർന്നാണ് ഇവരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. 

Tags:    
News Summary - One more person arrested in Palakkad lynching case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.