ഒറ്റപ്പാലം താലൂക്ക് ഓഫിസ് പരിസരത്തെ കസ്റ്റഡി വാഹനങ്ങളുടെ ശല്യമൊഴിഞ്ഞു

ഒറ്റപ്പാലം: സബ് കലക്ടര്‍ ഇടപെട്ടതോടെ തുരുമ്പെടുത്ത കസ്റ്റഡി വാഹനങ്ങള്‍ക്കിടയില്‍ കുരുങ്ങിക്കിടന്ന താലൂക്ക് ഓഫിസിന് മോചനമായി. ദശാബ്ദത്തിലേറെ അനക്കമില്ലാതെ കിടന്ന തുരുമ്പെടുത്ത വാഹനങ്ങളാണ് സ്ഥലമൊഴിഞ്ഞത്. 400 വാഹനങ്ങള്‍ ലേലം ചെയ്യുകയും 25 വാഹനങ്ങളെ മാറ്റുകയും ചെയ്തു. തുടര്‍ന്ന് താലൂക്ക് ഓഫിസിലെയും സബ് കലക്ടര്‍ ഓഫിസിലെയും വില്ളേജ് ഓഫിസിലെയും 125ഓളം ഉദ്യോഗസ്ഥരുടെ പങ്കാളിത്തത്തോടെയുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍കൂടി പൂര്‍ത്തിയായതോടെ ഓഫിസ് പരിസരം വെടിപ്പായി. നഗരത്തില്‍ പാര്‍ക്കിങ്ങിന് സ്ഥലമില്ളെന്ന പരാതിക്ക് ഇതോടെ താല്‍ക്കാലിക പരിഹാരമായി. കസ്റ്റഡി വാഹനങ്ങള്‍ നീക്കം ചെയ്ത ഭാഗത്ത് സര്‍ക്കാര്‍ ഓഫിസുകളിലും കോടതികളിലുമത്തെുന്നവര്‍ക്ക് വാഹനം പാര്‍ക്ക് ചെയ്യാം. ‘ശുദ്ധീകരണം’ ഒറ്റപ്പാലം നഗരത്തിലേക്കും വ്യാപിപ്പിക്കാനുള്ള തയാറെടുപ്പിലാണ് സബ് കലക്ടര്‍ പി.ബി. നൂഹ്. റവന്യൂ അധികൃതര്‍ സര്‍വേയില്‍ കണ്ടത്തെിയ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കല്‍ പുനരാരംഭിക്കാനിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം തെന്നടി ബസാറിലും കണ്ണിയംപുറത്തുമുള്ള കൈയേറ്റ ഭൂമിയിലെ ഏതാനും കെട്ടിടങ്ങള്‍ നീക്കം ചെയ്തിരുന്നു. കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന്‍െറ മുന്നോടിയായി ഉപാധികളോടെ വര്‍ഷങ്ങള്‍ക്കു മുമ്പ് നല്‍കിയ പട്ടയങ്ങള്‍ ഉള്‍പ്പെടെയുള്ള രേഖകളുടെ പരിശോധന നടത്തിവരികയാണ്. ഇടുങ്ങിയ നഗരപാതയില്‍ നിരന്തരം അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് സംബന്ധിച്ച് വിവിധ കോണുകളില്‍നിന്ന് ലഭിച്ച പരാതികളുടെ പരിഹാരംലക്ഷ്യമിട്ടാണ് കൈയേറ്റം ഒഴിപ്പിക്കല്‍ ഊര്‍ജിതപ്പെടുത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.