ഒറ്റപ്പാലം: ഒറ്റപ്പാലത്തെ നിര്‍ദിഷ്ട ഫിലിം സിറ്റിയുടെ നിര്‍മാണം നീളുന്നു. ഭരണമാറ്റത്തെ തുടര്‍ന്ന് അധികാരത്തിലത്തെിയ ഇടതുപക്ഷ സര്‍ക്കാറിലാണ് ഒറ്റപ്പാലത്തുകാരുടെ ഇനിയുള്ള പ്രതീക്ഷ. ഒറ്റപ്പാലത്തിന്‍െറ മുഖച്ഛായ മാറ്റാന്‍ പര്യാപ്തമായ പദ്ധതി എത്രയും വേഗം യാഥാര്‍ഥ്യമാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. കണ്ണിയംപുറത്ത് ജലവിഭവ വകുപ്പ് വിട്ടുകൊടുത്ത 3.03 ഏക്കറിലാണ് ഫിലിം സിറ്റി നിര്‍മിക്കേണ്ടത്. എം. ഹംസ എം.എല്‍.എയുടെ നിരന്തര സമ്മര്‍ദ ഫലമായിട്ടാണ് ഫിലിം സിറ്റിക്ക് സ്ഥലം ലഭ്യമായത്. 2013 മാര്‍ച്ചില്‍ മന്ത്രി ഗണേഷ് കുമാര്‍ സ്ഥലം സന്ദര്‍ശിച്ച വേളയില്‍ ആറു മാസത്തിനകം ഒന്നാംഘട്ട നിര്‍മാണം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഒന്നുമുണ്ടായില്ല. 2015 മാര്‍ച്ച് 14ന് ഫിലിം സിറ്റിയുടെ രൂപരേഖ തയാറാക്കാന്‍ നിശ്ചയിച്ച ശില്‍പശാല ഹര്‍ത്താലിനെ തുടര്‍ന്ന് മുടങ്ങി. പിന്നീട് ജൂണ്‍ 25ന് സംവിധായകന്‍ ഐ.വി. ശശി, കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.ഡി ദീപ ഡി. നായര്‍, എം. ഹംസ എം.എല്‍.എ എന്നിവരടങ്ങുന്ന സംഘം സ്ഥലം സന്ദര്‍ശിച്ചതോടെ പെട്ടിയിലായ പദ്ധതിക്ക് റിലീസിങ് പ്രതീക്ഷകളുണ്ടായി. തുടര്‍ന്ന് ചലച്ചിത്ര വികസന കോര്‍പറേഷന്‍ 17.5 കോടിയുടെ പദ്ധതി തയാറാക്കി ചലച്ചിത്ര വകുപ്പിന് സമര്‍പ്പിച്ചു. ആദ്യഘട്ട ചെലവായി 7.70 കോടിയാണ് പ്രതീക്ഷിച്ചിരുന്നത്. തിയറ്റര്‍ കോംപ്ളക്സ്, എ.സി ഷൂട്ടിങ് ഫ്ളോര്‍, ഒൗട്ട് ഡോര്‍ യൂനിറ്റ്, എഡിറ്റിങ് സ്യൂട്ട്, റെക്കോഡിങ് സ്റ്റുഡിയോ, ലാന്‍ഡ്സ്കേപ്, യാര്‍ഡ്, റോഡ്, കാന്‍റീന്‍, താമസ സൗകര്യത്തിനുള്ള കെട്ടിടം, ചുറ്റുമതില്‍ എന്നിവയാണ് ഒന്നാംഘട്ടത്തില്‍ ഉള്‍പ്പെടുന്നത്. ഒന്നാംഘട്ടം പൂര്‍ത്തിയാക്കുന്ന മുറക്ക് പ്രതിവര്‍ഷം 2.66 കോടി രൂപയുടെ വരവും കണക്കാക്കിയിരുന്നു. 75.28 ലക്ഷം നടത്തിപ്പു ചെലവു കഴിച്ച് 1.91 കോടിയുടെ അറ്റാദായവും പ്രതീക്ഷിച്ചിരുന്നു. മുടക്കുമുതല്‍ അഞ്ചു വര്‍ഷംകൊണ്ട് തിരികെ പിടിക്കാനാവുമെന്നതും പദ്ധതിക്ക് മാറ്റു കൂട്ടി. 2011ലെ ബജറ്റില്‍ ഉള്‍പ്പെടുത്തിയ പദ്ധതിക്ക് രണ്ടു ഘട്ടങ്ങളിലായി ഒന്നരക്കോടി സര്‍ക്കാറും എം. ഹംസ എം.എല്‍.എയുടെ അഞ്ചു കോടിയും ഉള്‍പ്പെടെ ആറര കോടിയുടെ ഫണ്ടും നീക്കിവെച്ചു. എന്നാല്‍, ഫിലിം സിറ്റിയുടെ നിര്‍മാണ പുരോഗതിക്ക് ശേഷിച്ച ഫണ്ട് കണ്ടത്തൊനാവാത്തത് തടസ്സമായി. സ്വകാര്യ പങ്കാളിത്തം മൂലധന ശേഖരണത്തിന് സ്വീകരിക്കാന്‍ ആലോചനയുണ്ടെന്നതും പ്രാവര്‍ത്തികമായില്ല. ഇടതുപക്ഷ എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെട്ട പി. ഉണ്ണിയും ഫിലിം സിറ്റി യാഥാര്‍ഥ്യമാക്കുമെന്ന് ആവര്‍ത്തിച്ചിട്ടുണ്ട്. ഭരണം ഇടതുപക്ഷ സര്‍ക്കാറാണെന്നിരിക്കെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് പുത്തനുണര്‍വ് ഉണ്ടാകുമെന്ന വിലയിരുത്തലാണ് ജനത്തിന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.