‘ഒന്നെന്ന് ചൊല്ലുമ്പോള്‍ ഒന്നിച്ച് നില്‍ക്കേണം’

പാലക്കാട്: പുതുമയുടെ കുട പിടിച്ചും മിഠായി നുണഞ്ഞും കുരുന്നുകള്‍ അക്ഷരമുറ്റത്തേക്ക് പിച്ചവെച്ചു. പരിഭ്രമവും ആകാംക്ഷയും കുറുമ്പും കരച്ചിലും കുഞ്ഞു മുഖങ്ങളില്‍ മിന്നിമറഞ്ഞു. അറിവിന്‍െറ തിരുമുറ്റത്ത് ഹരിശ്രീ കുറിക്കാനത്തെിയ ഇളംതലമുറക്ക് അധ്യാപകരും മുതിര്‍ന്ന കുട്ടികളും ചേര്‍ന്ന് ഊഷ്മളമായ സ്വീകരണമൊരുക്കി. പുത്തനുടുപ്പും വര്‍ണക്കുടകളും ബാഗുമായത്തെിക നവാഗതരെ സ്വീകരിക്കാനായി സ്കൂള്‍ മുറ്റത്ത് ബലൂണുകളും തോരണങ്ങളും ഒരുക്കിയിരുന്നു. തെല്ല് പേടിയോടെ എത്തിയ കുരുന്നുകളില്‍ ചിലര്‍ ആളും ബഹളവും കണ്ട് കരച്ചിലിലേക്ക് വഴി മാറി. ചിലര്‍ കുറുമ്പ് കാണിച്ചു. മറ്റു ചിലര്‍ ക്ളാസ്മുറിയിലെ വര്‍ണക്കാഴ്ചകള്‍ ആസ്വദിച്ച് ചിരിയും വര്‍ത്തമാനവുമായി ആദ്യദിനം ആഘോഷമാക്കി. അമ്മമാരെ കാണാത്തതിലായിരുന്നു മറ്റു ചിലര്‍ക്ക് പരിഭ്രമം. തലേന്നാള്‍ കരയില്ളെന്ന് ഉറപ്പു കൊടുത്തവരും അമ്മ വിട്ടുമാറിയപ്പോള്‍ ഒന്നു തേങ്ങി. കുഞ്ഞുങ്ങളുടെ തേങ്ങല്‍ കണ്ടപ്പോള്‍ അമ്മമാര്‍ ക്ളാസിന് പുറത്തു കാത്തുനിന്നു. നഴ്സറി കഴിഞ്ഞു ഒന്നാംക്ളാസില്‍ ചേരാന്‍ എത്തിയവര്‍ക്കായിരുന്നു പരിഭ്രമമേറെ. എല്‍.കെ.ജിയും യു.കെ.ജിയും കഴിഞ്ഞത്തെിയവര്‍ വളരെ കൂളായാണ് ഇരിപ്പുറപ്പിച്ചത്. പരസ്പരം പരിചയപ്പെടാന്‍ മടിച്ചു മാറിനില്‍ക്കുന്നവരും ഉണ്ടായിരുന്നു. മഴയൊഴിഞ്ഞ് വെയില്‍ തെളിഞ്ഞ അന്തരീക്ഷത്തിലായിരുന്നു ആദ്യദിനം. ഉച്ചക്കു സ്കൂള്‍ വിട്ടശേഷമാണ് പലയിടത്തും മഴ തുടങ്ങിയത്. ജില്ലാതല പ്രവേശനോത്സവത്തിന് പുറമെ ബ്ളോക്ക്, പഞ്ചായത്ത് തലത്തിലും സ്കൂളുകളിലും പ്രവേശനോത്സവങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ജില്ലയില്‍ 30,000ത്തിലേറെ കുട്ടികളാണ് അക്ഷരലോകത്തേക്ക് കാലെടുത്തുവെച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.