പുതുശ്ശേരിയില്‍ കാട്ടാനകള്‍ വീട്ടുമതില്‍ തകര്‍ത്തു

പുതുശ്ശേരി: കാട്ടാനകള്‍ ജനവാസ കേന്ദ്രത്തിലിറങ്ങി. ആനകള്‍ വീടുകളുടെ മതിലുകള്‍ തകര്‍ത്തു. പുതുശ്ശേരിയിലെ ഉദയനഗര്‍, ജവഹര്‍ നഗര്‍ എന്നീ റെസിഡന്‍ഷ്യല്‍ കോളനികളിലാണ് കാട്ടാനകള്‍ എത്തിയത്. ഉദയനഗര്‍ കോളനിയിലെ വിനോദ് കുമാര്‍, ബാലചന്ദ്രന്‍ എന്നിവരുടെ വീടുകളുടെ മതിലുകള്‍ തകര്‍ത്തു. ഉദയനഗറിലുള്ള സുനില്‍കുമാറിന്‍െറ വീട്ടുമുറ്റത്തെ കൃഷികളും തെങ്ങുകളും നശിപ്പിച്ചു. ജവഹര്‍ നഗറിലുള്ള ഗോവിന്ദന്‍കുട്ടിയുടെ തെങ്ങുകളും വാഴയും പച്ചക്കറികളും നശിപ്പിച്ചു. നരകംപിള്ളി പാലത്തിന് സമീപത്തെ കോരയാര്‍ പുഴ കടന്നത്തെിയ കാട്ടാനകള്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ച് പുതുശ്ശേരിയില്‍ ദേശീയപാതയോരം വരെ എത്തി. രാത്രി ഏകദേശം ഒന്നോടെയാണ് ആനകള്‍ എത്തിയത്. രണ്ട് കോളനികളിലുമായി 200ഓളം വീടുകളുണ്ട്. കഴിഞ്ഞ കുറേ കാലങ്ങളായി പ്രദേശത്ത് ആനശല്യം രൂക്ഷമാണ്. പുഴയും റോഡും കടന്നത്തെുന്ന ആനകള്‍ പ്രദേശവാസികളില്‍ ഭീതിയുണര്‍ത്തിയിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.