പാലക്കാട്: വിഷരഹിത പച്ചക്കറി കൂട്ടി ഓണമുണ്ണാന്‍ കുടുംബശ്രീ മിഷന്‍െറ ആഭിമുഖ്യത്തില്‍ നിലമൊരുക്കി വിത്ത് പാകല്‍ ആരംഭിച്ചു. കുടുംബശ്രീ മിഷന്‍ നടപ്പാക്കുന്ന പഞ്ചശീല കാര്‍ഷിക ആരോഗ്യ സംസ്കാര പ്രചാരണ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ആദ്യഘട്ടത്തില്‍ 250 ഏക്കര്‍ സ്ഥലത്ത് ജൈവകൃഷി ആരംഭിച്ചതായി കുടുംബശ്രീ അസി. ജില്ലാ കോഓഡിനേറ്റര്‍ കെ.വി. രാധാകൃഷ്ണന്‍ അറിയിച്ചു. ജില്ലയില്‍ 463 ഏക്കറിലാണ് പദ്ധതി നടപ്പാക്കുക. പ്രാരംഭഘട്ടത്തില്‍ ജില്ലയിലെ 14,163 അയല്‍ക്കൂട്ടങ്ങളിലാണ് പദ്ധതി പുരോഗമിക്കുന്നത്. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്‍െറ സഹകരണത്തോടെ വെണ്ട, വഴുതിന, പയര്‍, ചീര, പച്ചമുളക് തുടങ്ങിയ അഞ്ച് ഇനം വിത്തുകളാണ് നല്‍കുന്നത്. ഓണവിപണിയില്‍ കുടുംബശ്രീ നടത്തിവരുന്ന ഓണച്ചന്തകളിലും പ്രാദേശികതലങ്ങളിലും വിളവെടുത്ത പച്ചക്കറികള്‍ വിപണനം നടത്തും. ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്ന പച്ചക്കറിയുടെ അളവ് കുറക്കാനും ജില്ലയില്‍ വിളവെടുക്കുന്ന പച്ചക്കറി തൊട്ടടുത്ത സംസ്ഥാനത്തേക്ക് കയറ്റി പോകാതിരിക്കാനും ശ്രദ്ധിക്കുമെന്നും കോഓഡിനേറ്റര്‍ അറിയിച്ചു. പദ്ധതിയുടെ നടത്തിപ്പിനായി ജില്ലയിലെ 13 ബ്ളോക്കുകളിലും റിസോഴ്സ് പേഴ്സന്‍മാരെ (ആര്‍.പി) നിയമിച്ചിട്ടുണ്ട്. ബോധവത്കരണ ക്ളാസുകള്‍ സംഘടിപ്പിക്കുക, കൃഷി വിളവെടുപ്പിനായി കുടുംബശ്രീ അംഗങ്ങളെ സഹായിക്കുക എന്നിവയാണ് ഇവരുടെ ചുമതല. കുടുംബശ്രീ അംഗങ്ങള്‍ പദ്ധതിയുടെ ഡോക്യുമെന്‍േറഷന്‍ ചാര്‍ജ് ഇനത്തില്‍ 100 രൂപ അനുവദിക്കും. ഒരു ഏക്കറില്‍ ഒരു ടണ്‍ കണക്കില്‍ ജില്ലയില്‍ 500 ടണ്‍ വിഷരഹിത പച്ചക്കറി ഉല്‍പാദിപ്പിച്ച് വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ശുദ്ധജലം, മാലിന്യ സംസ്കരണം, വൃത്തിയുള്ള അന്തരീക്ഷം, നല്ല ആരോഗ്യം എന്നീ ശീലങ്ങള്‍ ലക്ഷ്യമിട്ടാണ് കുടുംബശ്രീ മിഷന്‍ പഞ്ചശീല കാര്‍ഷിക ആരോഗ്യ സംസ്കാര പ്രചാരണ പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി വിഷരഹിത പച്ചക്കറി കൃഷി വ്യാപകമാക്കുക, ഓരോ കുടുംബത്തിനും ആവശ്യമായ ആഹാരപദാര്‍ഥങ്ങല്‍ പ്രദേശികമായി ഉല്‍പാദിപ്പിക്കുക, അനാരോഗ്യകരമായ ജീവിതശൈലി ഉപേക്ഷിച്ച് മെച്ചപ്പെട്ട ജീവിതശൈലിയിലേക്ക് അയല്‍ക്കൂട്ടം അംഗങ്ങളെ ഉയര്‍ത്തുക തുടങ്ങിയവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.