കള്ളുഷാപ്പിലെ മോഷണം: പ്രതിക്ക് അഞ്ചുവര്‍ഷം തടവ്

പാലക്കാട്: താണാവിലെ കള്ളുഷാപ്പ് കുത്തിപ്പൊളിച്ച് മോഷണം നടത്തിയ തമിഴ്നാട് സ്വദേശിക്ക് അഞ്ച് വര്‍ഷം തടവും 10,000 രൂപ പിഴയും. തമിഴ്നാട്ടിലെ കരൂര്‍ വഞ്ചിയമ്മന്‍ കോവില്‍ രംഗരാജനാണ് (53) പാലക്കാട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് അനില്‍ കെ. ഭാസ്കര്‍ ശിക്ഷ വിധിച്ചത്. 2015 നവംബര്‍ 26നായിരുന്നു കേസിനാസ്പദമായ സംഭവം. കള്ളുഷാപ്പിലെ കാഷ് കൗണ്ടറില്‍ സൂക്ഷിച്ച 350 രൂപ, അരിപ്പകള്‍, മഗ്ഗുകള്‍, ടേബ്ള്‍ ക്ളോത്ത്, റീ ചാര്‍ജ് ടോര്‍ച്ചുകള്‍, ചുറ്റിക, സ്ക്രൂ ഡ്രൈവറുകള്‍, സീഡി പ്ളെയര്‍ എന്നിവയാണ് ഇയാള്‍ മോഷ്ടിച്ചത്. ടൗണ്‍ നോര്‍ത് പൊലീസ് സ്റ്റേഷനിലെ എസ്.ഐമാരായിരുന്ന ശാന്തകുമാര്‍, ഇല്യാസ്, എസ്.സി.പി.ഒ വിജയകുമാര്‍ എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്. പ്രോസിക്യൂഷന് വേണ്ടി ഇ. ലത ഹാജരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.