മണ്ണാര്‍ക്കാട്: ജീവിതം ആസ്വദിച്ച് തുടങ്ങുംമുമ്പേ വിധി കാണിച്ച ക്രൂരതയുടെ മുന്നില്‍ പകച്ചുനില്‍ക്കുകയാണ് മണ്ണാര്‍ക്കാട് താഴെ അരിയൂര്‍ കുറ്റിക്കാട്ടില്‍ അഷ്റഫ് (28) എന്ന ചെറുപ്പക്കാരന്‍. ഇരുവൃക്കകളും തകരാറിലായ ഈ യുവാവിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള തീവ്രപരിശ്രമത്തിലാണ് ഒരുനാട്. പ്രാരാബ്ധങ്ങളില്‍നിന്ന് കുടുംബത്തെ കരകയറ്റാന്‍ ഏഴുവര്‍ഷം മുമ്പ് ഗള്‍ഫിലത്തെിയെങ്കിലും സാമാന്യം ഭേദപ്പെട്ട ജോലി ലഭിക്കുന്നത് ഒരു വര്‍ഷം മുമ്പാണ്. ജീവിതം കരുപിടിപ്പിക്കാനുള്ള ശ്രമത്തിനിടെയാണ് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ശാരീരിക പ്രയാസങ്ങള്‍ നേരിട്ടത്. വൈദ്യ പരിശോധന നടത്തിയപ്പോഴാണ് ഇരുവൃക്കകളും പ്രവര്‍ത്തനരഹിതമാകുന്ന ഘട്ടത്തിലാണെന്ന വിവരം അറിയുന്നത്. വൃക്ക മാറ്റിവെക്കലല്ലാതെ മറ്റു വഴികളില്ളെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയതോടെ നാട്ടുകാര്‍ അരിയൂര്‍ മഹല്ല് ഖാദി സി. ഹംസ അന്‍വരി ചെയര്‍മാനും പി.സി. ഹംസ കണ്‍വീനറും അഡ്വ. ടി.എം.എ. സലാം ഖജാന്‍ജിയുമായി ചികിത്സാ കമ്മിറ്റിക്ക് രൂപം നല്‍കി. കുമരംപുത്തൂര്‍ എസ്.ബി.ടി ശാഖയില്‍ 67347820375 നമ്പറില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. IFSC നമ്പര്‍: SBTR0000927.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.