അഗളി: അട്ടപ്പാടിയില്‍ ഭൂരഹിത ആദിവാസികള്‍ക്ക് ഭൂമിവിതരണത്തിന് നടപടി തുടങ്ങി. ഇതിനായി രണ്ടുവര്‍ഷം മുമ്പ് തുടങ്ങിയ നടപടികള്‍ അന്തിമഘട്ടത്തിലാണെന്ന് സബ് കലക്ടര്‍ പി. നൂഹ് ബാവ അറിയിച്ചു. 10,000 ഏക്കറോളം സ്ഥലമാണ് ഇതിനായി കണ്ടത്തെിയത്. ഭൂരഹിതരെ കണ്ടത്തൊന്‍ പ്രായോഗിക ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. തലമുറകളായി കൈവശംവെക്കുന്ന പല സ്ഥലങ്ങളും വീതിച്ച് നല്‍കാത്തതിനാല്‍ മുന്‍ തലമുറയുടെ പേരിലായിരുന്നു പട്ടയം. വനാവകാശ നിയമപ്രകാരം ഭൂമി ലഭിക്കാന്‍ സാധ്യതയുള്ളവര്‍ക്കും തടസ്സങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇത്തരം സങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഭൂമിയില്ലാത്തവരുടെ പക്കല്‍നിന്ന് അപേക്ഷ സ്വീകരിച്ചിട്ടുണ്ട്. 2700 അപേക്ഷകള്‍ ലഭിച്ചു. ഈ അപേക്ഷകള്‍ പരിശോധിച്ച് ഒരു തുണ്ട് ഭൂമിപോലും ഇല്ലാത്തവരെ കണ്ടത്തെി അവര്‍ക്ക് ഭൂമി വിതരണം ചെയ്യുമെന്ന് സബ് കലക്ടര്‍ പറഞ്ഞു. അപേക്ഷകളില്‍മേല്‍ കൃത്യമായ പരിശോധന നടത്തിയശേഷം മാത്രമേ ഭൂമി നല്‍കൂ. അവസാനവട്ട സര്‍വേക്കായി ഒരു സംഘം അട്ടപ്പാടിയില്‍ എത്തിയിട്ടുണ്ട്. ഇ.ടി.എസ് മെഷീന്‍ ഉപയോഗിച്ചാണ് സര്‍വേ. ഇത് നടപടികള്‍ കൂടുതല്‍ വേഗത്തിലാക്കും. ബുധനാഴ്ച സര്‍വേ ആരംഭിക്കും. ഫെബ്രുവരിയില്‍ ഭൂമി വിതരണം ചെയ്യുമെന്ന് സബ് കലക്ടര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.