മങ്കര: മങ്കര റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സമീപം വീടിന്‍െറ അടുക്കളയും അടുക്കളയോട് ചേര്‍ന്ന തൊഴുത്തും പൂര്‍ണമായി കത്തിനശിച്ചു. തൊഴുത്തില്‍ കെട്ടിയിട്ട ഏഴ് വളര്‍ത്തുമൃഗങ്ങള്‍ വെന്ത് ചത്തു. ആറ് ആടുകള്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ചൊവ്വാഴ്ച മൂന്നരയോടെയാണ് സംഭവം. മങ്കര ആര്‍.എസ് റോഡില്‍ തലേപ്പുള്ളി പറമ്പ് സുന്ദരന്‍െറ വീടിനോടുള്ള ഓടിട്ട അടുക്കളയും സമീപത്തെ തൊഴുത്തുമാണ് കത്തിനശിച്ചത്. 11 ആടുകളെയും രണ്ട് പോത്തുകളെയുമാണ് ഓലമേഞ്ഞ തൊഴുത്തില്‍ കെട്ടിയിട്ടിരുന്നത്. ഇവയില്‍ അഞ്ച് ആടുകളും രണ്ട് പോത്തുകളുമാണ് ചത്തത്. സംഭവ സമയം വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. സുന്ദരനും ഭാര്യ ജയന്തിയും കൂലിപ്പണിക്ക് പോയിരുന്നു. മക്കളായ ദൃശ്യ, സോണി, എബിന്‍ എന്നിവര്‍ സ്കൂളിലേക്കും പോയിരുന്നു. പൂലോടി സ്കൂളില്‍നിന്ന് തിരിച്ചത്തെിയ എബിനാണ് സംഭവം ആദ്യം കണ്ടത്. കുട്ടി അകത്ത് കയറിയെങ്കിലും തീ കണ്ട് ഓടി രക്ഷപ്പെട്ട് മുത്തശ്ശിയെ വിവരം ധരിപ്പിക്കുകയായിരുന്നു. പരിസരവാസികള്‍ ഓടിയത്തെിയപ്പോഴേക്കും ആടുകളും രണ്ട് പോത്തും ചത്തിരുന്നു. അവശേഷിക്കുന്ന ആറ് ആടുകളെ രക്ഷപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.