പാലക്കാട്: നഗരസഭാപരിധിയിലെ അനധികൃത നിര്‍മാണങ്ങളും കൈയേറ്റങ്ങളും കണ്ടത്തെി നടപടി സ്വീകരിക്കാന്‍ നഗരസഭ കൗണ്‍സില്‍ തീരുമാനിച്ചു. സ്ഥാപനങ്ങള്‍ക്കുമുന്നില്‍ അനധികൃതമായി ഉണ്ടാക്കിയ പാര്‍ക്കിങ്, റോഡ് കൈയേറ്റം ഏതൊക്കെയെന്ന് കണ്ടത്തെും. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ പലതവണ തീരുമാനമെടുത്തെങ്കിലും അതൊന്നും നടപ്പായില്ല. പുതിയ ഭരണസമിതിക്ക് മുഖം നോക്കാതെ നടപടിയെടുക്കാന്‍ കഴിയുമോയെന്ന് കണ്ടറിയുക തന്നെ വേണം. അനധികൃത നിര്‍മാണങ്ങള്‍ക്കെതിരായ നടപടി ചില ലോബികള്‍ക്ക് കീഴ്പ്പെട്ട് അട്ടിമറിക്കപ്പെടുന്നതായും ചില ഉദ്യോഗസ്ഥരും കൗണ്‍സിലര്‍മാരും ഇവര്‍ക്ക് കൂട്ടുനില്‍ക്കുന്നതായും യോഗത്തില്‍ ആരോപണം ഉയര്‍ന്നു. കൂടാതെ നഗരസഭാപരിധിയിലെ ഹൗസിങ്കോളനികളിലെ കളിസ്ഥലങ്ങളും പാര്‍ക്കിങ് ഏരിയകളുമൊക്കെ സ്വകാര്യവ്യക്തികള്‍ കൈയേറുന്നതായും ആക്ഷേപമുണ്ടായി. പല സ്ഥലങ്ങളും വില്‍ക്കുകയും ചെയ്തിട്ടുണ്ട്. കളിസ്ഥങ്ങള്‍ ഏതൊക്കെയെന്ന് കണ്ടത്തെി രജിസ്റ്റര്‍ തയാറാക്കും. 18 ദിവസം പിന്നിട്ടിട്ടും ശമ്പളവും പെന്‍ഷനും നല്‍കാത്ത നടപടിയില്‍ കൗണ്‍സിലര്‍മാര്‍ ആശങ്കയറിയിച്ചു. സി.പി.എം പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് എ. കുമാരിയാണ് വിഷയം ഉന്നയിച്ചത്. നഗരസഭാ ജീവനക്കാരുടെ ശമ്പളം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെടാന്‍ കൗണ്‍സില്‍ തീരുമാനിച്ചു. നവീകരണത്തിന്‍െറ പേരില്‍ അടച്ചിടാന്‍ തീരുമാനിച്ച പാലക്കാട് ടൗണ്‍ഹാളില്‍ മേയ് 31 വരെ പരിപാടികള്‍ക്ക് ബുക്കിങ് അനുവദിക്കും. ടൗണ്‍ഹാള്‍ നവീകരണത്തിന് ഭരണതലത്തിലും സാങ്കേതികതലത്തിലും സര്‍ക്കാറില്‍നിന്നുള്ള അനുമതി ലഭിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയം നവീകരിക്കാന്‍ വേണ്ടി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളോട് ഫണ്ട് ആവശ്യപ്പെടും. നഗരത്തില്‍ സ്ഥാപിച്ച അനധികൃത ബോര്‍ഡുകളും കമാനങ്ങളുമൊക്കെ കണ്ടത്തെി പിഴയീടാക്കും. നിലവില്‍ അനുവദിച്ച ട്യൂബ്ലൈറ്റുകള്‍ കത്തുന്നില്ളെന്നും കരാറുകാരന്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കുന്നില്ളെന്നും കരാറുകാരനെ നഗരസഭയിലേക്ക് വിളിച്ചുവരുത്തണമെന്നും കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. 21ന് നഗരസഭയില്‍ റവന്യു അദാലത്ത് നടത്തും. ശ്രമദാനത്തിലൂടെ സ്റ്റേഡിയം ബസ്സ്റ്റാന്‍ഡിനുസമീപം ഓട്ടോസ്റ്റാന്‍ഡ് പണിയണമെന്ന ആവശ്യം ഇനിയും പരിഗണിക്കപ്പെട്ടിട്ടില്ളെന്നും ഇക്കാര്യത്തില്‍ അനുഭാവപൂര്‍വമായ നടപടിയുണ്ടാവണമെന്നും സി.പി.എം അംഗം പി.ജി. രാംദാസ് ആവശ്യപ്പെട്ടു. 19ാം വാര്‍ഡിലെ കമ്യൂണിറ്റി ഹാള്‍ തുറക്കാനും അമ്പലക്കാട് അങ്കണവാടി തുറക്കാനും സത്വരനടപടി സ്വീകരിക്കണമെന്ന് സി.പി.എം കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. വൈസ് ചെയര്‍മാന്‍ സി. കൃഷ്ണകുമാര്‍, എസ്.ആര്‍. ബാലസുബ്രഹ്മണ്യന്‍, എന്‍. ശിവരാജന്‍, സാബു, സ്മിതേഷ്, വി. നടേശന്‍, സുജാത, ഉദയകുമാര്‍, കെ. ഭവദാസ്, മോഹന്‍ബാബു, മണി, രാജേശ്വരി ജയപ്രകാശ്, ചെമ്പകം എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.