മിഷന്‍ ഇന്ദ്രധനുസ്: കുത്തിവെപ്പെടുത്തത് 11,000 പേര്‍ക്ക്

പാലക്കാട്: പകര്‍ച്ചവ്യാധി പ്രതിരോധ നടപടികളുടെ ഭാഗമായി നടപ്പാക്കിയ ‘മിഷന്‍ ഇന്ദ്രധനുസ്’ പദ്ധതി പ്രകാരം ജില്ലയില്‍ 11,000ത്തിലധികം കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. നാല് ഘട്ടങ്ങളിലായാണ് പ്രത്യേക പ്രതിരോധ യജ്ഞം പൂര്‍ത്തിയാക്കിയത്. ശേഷിച്ച 7700 കുട്ടികള്‍ക്ക് പി.എച്ച്.സികള്‍ വഴി കുത്തിവെപ്പ് നല്‍കും. പ്രതിരോധ കുത്തിവെപ്പില്‍ പിന്നില്‍ നില്‍ക്കുന്ന ജില്ലകളില്‍ ആരോഗ്യ സംരക്ഷണം ഉറപ്പാക്കാനാണ് മിഷന്‍ ഇന്ദ്രധനുസ് ആരംഭിച്ചത്. ജില്ലയില്‍ ഒരുവിധ കുത്തിവെപ്പും എടുക്കാത്ത 18,924 കുട്ടികളുണ്ടെന്ന് ആരോഗ്യവകുപ്പ് സര്‍വേയില്‍ കണ്ടത്തെിയിരുന്നു. ഒക്ടോബറില്‍ ആരംഭിച്ച യജ്ഞത്തിന്‍െറ ആദ്യഘട്ടത്തില്‍ 4,271 കുട്ടികള്‍ക്കും രണ്ടാംഘട്ടത്തില്‍ 2500ലധികം കുട്ടികള്‍ക്കും കുത്തിവെപ്പെടുത്തു. ഇതര സംസ്ഥാന കുട്ടികള്‍ക്കും പദ്ധതിയുടെ ഭാഗമായി കുത്തിവെപ്പ് നല്‍കി. മൂന്നാംഘട്ടത്തില്‍ 2600ഓളം പേര്‍ക്ക് വാക്സിനേഷന്‍ ലഭ്യമാക്കി. നാലാംഘട്ടത്തില്‍ രണ്ട് വയസ്സിന് താഴെയുള്ള 439 പേര്‍ക്കും രണ്ടിനും അഞ്ചിനും ഇടക്ക് പ്രായമുള്ള 640 കുട്ടികള്‍ക്കും കുത്തിവെപ്പ് നല്‍കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ബുധനാഴ്ചകള്‍ തോറും കുത്തിവെപ്പിന് സൗകര്യമുണ്ട്. മലപ്പുറം ജില്ലയില്‍ ഡിഫ്തീരിയ മരണം സ്ഥിരീകരിച്ചതോടെയാണ് പ്രതിരോധപ്രവര്‍ത്തനം ശക്തിപ്പെടുത്തിയത്. ചില കേന്ദ്രങ്ങളില്‍നിന്ന് കുത്തിവെപ്പിനെതിരെ എതിര്‍പ്പുണ്ടായതായി അധികൃതര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.