പാലക്കാട്: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിക്ക് സ്വന്തം കെട്ടിടം നിര്‍മിക്കാനുള്ള ആദ്യ ചുവടുവെപ്പായ ഭൂമി രജിസ്ട്രേഷന്‍െറ ആദ്യഘട്ടം പൂര്‍ത്തിയായി. സമ്മതപത്രം നല്‍കിയ 311 ആധാരങ്ങളില്‍ 65 ആധാരങ്ങളിലായി 69.76 ഏക്കര്‍ ഭൂമിയാണ് രജിസ്റ്റര്‍ ചെയ്തത്. ഇതിന്‍െറ വിലയായി 26,53,92,412 രൂപയാണ് രണ്ടുദിവസം കൊണ്ട് വിതരണം പൂര്‍ത്തിയാക്കുകയെന്ന് ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി അറിയിച്ചു. ജില്ലാ കലക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ലാന്‍ഡ് അക്വിസിഷന്‍ സ്പെഷല്‍ തഹസില്‍ദാറുടെ മേല്‍നോട്ടത്തില്‍ പുതുശ്ശേരി വെസ്റ്റ് വില്ളേജിലെ 65 ആധാരങ്ങളാണ് ജീവനക്കാര്‍ ഒന്നടക്കം സഹകരിച്ച് ഒഴിവുദിവസമായ ഞായാറാഴ്ച രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയതെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ആകെ 500 ഏക്കര്‍ ഭൂമിയാണ് ഐ.ഐ.ടിക്കായി കണ്ടത്തെിയത്. 133 ഏക്കര്‍ സര്‍ക്കാര്‍ വനഭൂമിയില്‍ 70.02 ഏക്കര്‍ റവന്യൂഭൂമി, 43 ഏക്കര്‍ വനഭൂമി, 20.78 ഏക്കര്‍ പഞ്ചായത്ത് ഭൂമിയാണ്. ഇതുകൂടാതെ, 366.39 ഏക്കര്‍ സ്വകാര്യഭൂമിയാണ് കണ്ടത്തെിയത്. ഇതില്‍ പറമ്പായി 112.44 ഏക്കറും നിലം ഇനത്തില്‍ 253.95 ഏക്കറുമാണ്. ന്യായവില കണക്കാക്കിയാണ് വില നിശ്ചയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.