ആനക്കര: വള്ളുവനാട്ടില്‍ ഉത്സവങ്ങള്‍ക്ക് കൊടിയേറിയതോടെ ക്ഷേത്രങ്ങളില്‍ കാളകളിയുടെ തിരിച്ചു വരവ്. ഈ വര്‍ഷം വള്ളുവനാട്ടിലെ ഉത്സവങ്ങളില്‍ കാള ഒഴിച്ചുകൂടാനാവാത്തതായി. നേരത്തേ വീടുകളില്‍നിന്ന് ചെറിയ കാളകളാണ് ഉത്സവദിവസം തിത്തേരിയുടെ കൊടിക്കൂറ, ചെണ്ടവാദ്യം എന്നിവയുടെ അകമ്പടിയോടെ എത്തിയിരുന്നത്. കാര്‍ഷിക അഭിവൃദ്ധിയുടെയും അടുത്ത വിളവെടുപ്പിന് നല്ല വിള ലഭിക്കാനും മറ്റുമായിരുന്നു വീട്ടുകാര്‍ ഉത്സവത്തിന് കാളയെ വഴിപാടായി കൊണ്ടുപോയിരുന്നത്. എന്നാല്‍, ചെറിയ കാളകള്‍ക്ക് പകരം ഇന്ന് വലിയ കാളകളാണ് ഉത്സവപറമ്പില്‍ മുഖ്യ ആകര്‍ഷണം. വീടുകളിലെ വഴിപാടിന് പകരം ദേശകമ്മറ്റികളാണ് കൂറ്റന്‍ കാളവരവ് സംഘടിപ്പിക്കുന്നത്. നേരത്തേ മുളചീന്തുകളും വൈക്കോലും ഉപയോഗിച്ചാണ് കാളകളെ നിര്‍മിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ തെര്‍മോകോള്‍ ഉപയോഗിച്ചാണ് നിര്‍മാണം. കൈവണ്ടികളിലും ലോറികളിലും താളവാദ്യത്തിന്‍െറ അകമ്പടിയോടെയാണ് കാളവരവ് എത്തുന്നത്. കുറച്ച് കാലമായി വള്ളുവനാട്ടിലെ ഭഗവതി ക്ഷേത്രങ്ങളില്‍നിന്ന് കാളവരവ് കുറഞ്ഞിരുന്നു. എന്നാല്‍, പുതിയ ഭാവത്തില്‍ ഇപ്പോള്‍ കാളവരവ് തിരിച്ചത്തെിയത് ഉത്സവ പ്രേമികള്‍ക്ക് ആഹ്ളാദമേകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.