എക്സലന്‍സ് അവാര്‍ഡ് അപേക്ഷ 15 വരെ നല്‍കാം

പാലക്കാട്: സാമൂഹികനീതി വകുപ്പിന് കീഴില്‍ സ്നേഹപൂര്‍വം പദ്ധതിയില്‍ സ്കോളര്‍ഷിപ്പ് വാങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് എക്സലന്‍സ് അവാര്‍ഡിന് അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 15ലേക്ക് മാറ്റി. പ്ളസ്ടു, എസ്.എസ്.എല്‍.സി പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. മാതാപിതാക്കളില്‍ ആരെങ്കിലും മരിച്ചുപോകുകയും ജീവിച്ചിരിക്കുന്നയാള്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ട് കുട്ടികളെ സംരക്ഷിക്കാന്‍ കഴിയാതിരിക്കുകയും ചെയ്യുന്ന അവസ്ഥയില്‍ കുട്ടികളെ സമൂഹത്തിന്‍െറ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള പ്രതിമാസ ധനസഹായമാണ് സ്നേഹപൂര്‍വം പദ്ധതി. ഈ പദ്ധതിയിലൂടെ ദരിദ്ര കുടുംബങ്ങളിലെ സര്‍ക്കാര്‍-എയ്ഡഡ് സ്ഥാപനങ്ങളില്‍ ഡിഗ്രി വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആനുകൂല്യം ലഭിക്കും. കുടുംബത്തിന്‍െറ വാര്‍ഷിക വരുമാനം നഗരങ്ങളില്‍ 22,375 രൂപയും പഞ്ചായത്തില്‍ 20,000 രൂപയും കവിയരുത്. ഒന്നാം ക്ളാസ് മുതല്‍ അഞ്ചാം ക്ളാസ് വരെ മാസം 300 രൂപയും ആറാം ക്ളാസ് മുതല്‍ പത്താം ക്ളാസ് വരെ 500 രൂപയും പ്ളസ് വണ്‍, പ്ളസ് ടുവിന് 750 രൂപയും കോളജ് വിദ്യാര്‍ഥികള്‍ക്ക് 1000 രൂപ വരെയുമാണ് നല്‍കിവരുന്നത്. പദ്ധതിയിലേക്കുള്ള അപേക്ഷകള്‍ പഞ്ചായത്തോഫിസുകള്‍, കോര്‍പ്പറേഷന്‍-മുനിസിപ്പല്‍ ഓഫിസുകള്‍, സ്കൂളുകള്‍, അങ്കണവാടികള്‍ എന്നിവിടങ്ങളില്‍നിന്ന് സാമൂഹിക സുരക്ഷാ മിഷന്‍െറ വെബ്സൈറ്റ്-ഓഫിസില്‍ ലഭിക്കും. അപേക്ഷയോടൊപ്പം മാതാവിന്‍െറയോ പിതാവിന്‍െറയോ മരണ സര്‍ട്ടിഫിക്കറ്റ്, ബി.പി.എല്‍ സര്‍ട്ടിഫിക്കറ്റ്, ബി.പി.എല്‍ റേഷന്‍ കാര്‍ഡിന്‍െറ പകര്‍പ്പ്, വരുമാന സര്‍ട്ടിഫിക്കറ്റ്, അഞ്ച് വയസ്സിന് താഴെയുള്ള കുട്ടിയാണെങ്കില്‍ ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി സര്‍ട്ടിഫിക്കറ്റ്, നിലവിലുള്ള രക്ഷാകര്‍ത്താവിന്‍െറയും കുട്ടിയുടെയും പേരില്‍ നാഷനലൈസ്ഡ് ബാങ്കില്‍ അക്കൗണ്ട് തുടങ്ങി പാസ്ബുക്കിന്‍െറ പകര്‍പ്പ് എന്നിവ ഹാജരാക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.