കഞ്ചിക്കോട്: ജില്ലയുടെ പല ഭാഗങ്ങളിലുണ്ടായ അഗ്നിബാധ കാരണം ഞായറാഴ്ച അഗ്നിശമന സേനാംഗങ്ങള്‍ക്ക് വിശ്രമമില്ലാദിനമായി. കാര്യമായ നാശനഷ്ടം ഉണ്ടായില്ളെങ്കിലും അഗ്നിബാധ ജനങ്ങള്‍ക്ക് ഭീഷണിയായി. രാവിലെ പത്തോടെ കഞ്ചിക്കോട് വിന്‍റ് മില്ലിനു സമീപം പത്തു ഏക്കറോളം കാട് കത്തിനശിച്ചു. കൊയ്യാമരക്കാട് ഭാരത് തിയറ്ററിന് സമീപം ഉച്ചക്ക് ഒന്നിന് ഒരേക്കര്‍ കാടും അഗ്നിക്കിരയായി. കഞ്ചിക്കോട് പുതിയ വ്യവസായ മേഖലയില്‍ എം.പി ഡിസ്റ്റലറിക്കുസമീപം വൈകുന്നേരം 4.30ന് പത്തേക്കര്‍ കാട് കത്തിനശിച്ചു. ചിറ്റൂര്‍ നാട്ടുകല്ലിനു സമീപം 1.30ന് വൈദ്യുതി ലൈനിന് സമീപത്തെ രണ്ട് പുളിമരം കത്തി. അഗ്നിശമന സേന കുതിച്ചത്തെി വൈദ്യുതി ലൈനില്‍ തീപിടിക്കാതെ അപായം ഒഴിവാക്കി. രാവിലെ 11ഓടെ ഒലവക്കോട് എഫ്.സി.ഐക്കു സമീപം റെയില്‍വേ വളപ്പില്‍ പൊന്തക്കാടിന് തീപിടിച്ചു. ആര്‍.പി.എഫും അഗ്നിശമന സേനയും ചേര്‍ന്ന് തീകെടുത്തി. സമീപം റെയില്‍വേയുടെ ഡീസല്‍ ടാങ്ക് സ്ഥിതിചെയ്യുന്നതിനാല്‍ അപകട ഭീഷണി ഉണ്ടായിരുന്നു. വേനലിന്‍െറ കാഠിന്യം കൂടിയതോടെ വ്യവസായ മേഖല ഉള്‍പ്പെടെ ജില്ലയുടെ പല ഭാഗത്തും തീ ഉണ്ടാകുന്നത് പതിവായി. തീപിടിത്തം ഉണ്ടാകാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് അഗ്നിശമന സേന നിര്‍ദേശം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.