ഒറ്റപ്പാലം ബസ്സ്റ്റാന്‍ഡിന് അഞ്ച് കോടികൂടി

ഒറ്റപ്പാലം: പണിതിട്ടും പണിതിട്ടും ലക്ഷ്യം കൈവരിക്കാത്ത നഗരസഭാ ബസ്സ്റ്റാന്‍ഡിന് കെ.യു.ആര്‍.ഡി.എഫ്.സി വീണ്ടും അഞ്ചുകോടി വായ്പ അനുവദിക്കും. 2005ല്‍ തറക്കല്ലിട്ട് തൊട്ടടുത്ത വര്‍ഷം നിര്‍മാണം ആരംഭിച്ച ബസ്സ്റ്റാന്‍ഡിന്‍െറ ശേഷിക്കുന്ന പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനാണ് അനുവദിക്കുന്നത്. കേരള അര്‍ബന്‍ റൂറല്‍ ഡെവലപ്മെന്‍റ് ഫൈനാന്‍സ് കോര്‍പറേഷന്‍ നേരത്തേ നല്‍കിയ 14 കോടിക്കു പുറമെയാണിത്. നിര്‍മാണം സ്തംഭനാവസ്ഥയിലായ പദ്ധതി പൂര്‍ത്തിയാക്കുന്നതിനായി രൂപരേഖ തയാറാക്കാന്‍ നഗരസഭാ ഡയറക്ടര്‍ നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് എക്സിക്യൂട്ടിവ് എന്‍ജിനീയറും സംഘവും നടത്തിയ പരിശോധനാ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്. മന്ത്രി മഞ്ഞളാംകുഴി അലിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ കെ.യു.ആര്‍.ഡി.എഫ്.സി ചെയര്‍മാന്‍, ഡയറക്ടര്‍, ചീഫ് എന്‍ജിനീയറുടെ പ്രതിനിധി, നഗരസഭാ ചെയര്‍മാന്‍, എന്‍.എം. നാരായണന്‍ നമ്പൂതിരി, സെക്രട്ടറി ബിജുമോന്‍ ജേക്കബ് എന്നിവര്‍ പങ്കെടുത്തിരുന്നു. യാര്‍ഡ്, ചുറ്റുമതില്‍, കൈവരി എന്നിവയുടെ നിര്‍മാണത്തിനും മേല്‍ക്കൂര ഷീറ്റിടല്‍, ഗ്രൗണ്ട് ഒരുക്കല്‍ എന്നിവക്കും തുക വിനിയോഗിക്കും. പുതുക്കിയ രൂപരേഖ കൗണ്‍സില്‍ അംഗീകരിച്ച് സാങ്കേതികാനുമതി ലഭിക്കുന്ന മുറക്ക് സ്തംഭനാവസ്ഥയിലുള്ള നിര്‍മാണം പുനരാരംഭിക്കും. നഗരസഭയും കരാറുകാരനും തമ്മിലുള്ള തര്‍ക്കം കോടതി കയറിയും നിര്‍മാണം പലവട്ടം നിര്‍ത്തിവെച്ചും റീ ടെന്‍ഡര്‍ നടത്തി വര്‍ഷങ്ങളെടുത്താണ് മുക്കാലും പൂര്‍ത്തിയാക്കിയത്. അടിയന്തര പ്രാധാന്യമുള്ള പ്രവൃത്തികള്‍ എസ്റ്റിമേറ്റില്‍ ഉള്‍പ്പെട്ടില്ളെന്ന വെളിപാടുണ്ടായത് ഏറെ വൈകിയാണ്. കൗണ്‍സിലിന്‍െറ അംഗീകാരമില്ലാത്തതും എസ്റ്റിമേറ്റില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തതുമായ പൂര്‍ത്തിയാക്കിയ പ്രവൃത്തികളുടെ ബില്‍ തടഞ്ഞുവെച്ചത് കരാറുകാരന്‍ സെക്രട്ടറിയെ കൈയേറ്റം ചെയ്തെന്ന കേസിലുമത്തെിച്ചു. പതിറ്റാണ്ടുകള്‍ക്കു മുമ്പ് നിര്‍മിച്ച നിലവിലെ ബസ്സ്റ്റാന്‍ഡില്‍ ബസുകളും യാത്രക്കാരും വീര്‍പ്പുമുട്ടുമ്പോഴാണ് പുതിയ ബസ്സ്റ്റാന്‍ഡ് ശാപം പേറുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.