അഗളി: അട്ടപ്പാടിയില്‍ വ്യജമദ്യത്തിനെതിരെ തായ്കുലസംഘം നടത്തുന്ന ഉസിര്‍ പോരാട്ടം പത്ത് നാളുകള്‍ പിന്നിടുന്നു. കേരളത്തിന്‍െറ വിവിധഭാഗങ്ങളില്‍നിന്ന് എത്തുന്ന രാഷ്ട്രീയ, സാമൂഹിക പ്രവര്‍ത്തകരും വിദ്യാര്‍ഥികളും സമരപന്തലില്‍ എത്തി പിന്തുണ നല്‍കുന്നു. കേരളത്തിലെ അമ്മമാരുടെ പോരാട്ടവീര്യം കണ്ട് തമിഴ്നാട്ടിലെ സ്ത്രീകളും മദ്യവിപത്തിനെതിരെ സമരം ആരംഭിക്കാന്‍ പദ്ധതിയിട്ടിരിക്കുകയാണ്. മദ്യപാനികളുടെ കല്ളേറും മദ്യക്കുപ്പികള്‍ പൊട്ടിച്ചുള്ള എതിര്‍പ്പുകളും അസഭ്യം പറച്ചിലും വകവെക്കാതെയാണ് സംഘത്തിന്‍െറ ഭാരവാഹികളായ മരുതി അക്കയും ഭഗവതി അക്കയും പ്രായം വകവെക്കാതെ ഓടി നടക്കുന്നത്. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ സമരപന്തലില്‍ എത്തി പിന്തുണ നല്‍കുകയും പ്രശ്നം നിയമസഭയില്‍ അവതരിപ്പിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.