‘ഒ.എന്‍.വി പതിവു കാഴ്ചകളില്‍നിന്ന് സര്‍ഗസൃഷ്ടികള്‍ തീര്‍ത്തു’

ഒറ്റപ്പാലം: പതിവു കാഴ്ചകളില്‍നിന്ന് സര്‍ഗ സൃഷ്ടിക്കാവശ്യമായ ബിംബങ്ങളെ ആവശ്യാനുസരണം സ്വീകരിച്ച കവിയായിരുന്നു അന്തരിച്ച ഒ.എന്‍.വി കുറുപ്പെന്നും ഗാനരചനാ കവിത്രയങ്ങളിലെ മൂന്നാമനും മലയാളത്തിന് നഷ്ടമായെന്നും തിരക്കഥാകൃത്ത് ജോണ്‍പോള്‍. ഒറ്റപ്പാലം ഡയലോഗ് ഫിലിം സൊസൈറ്റി സംഘടിപ്പിച്ച ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്യാനത്തെിയതായിരുന്ന അദ്ദേഹം. ഒ.എന്‍.വിയുടെ ആകസ്മിക നിര്യാണ വാര്‍ത്ത എത്തിയതോടെ അനുസ്മരണ പ്രഭാഷണമാക്കി മാറ്റുകയായിരുന്നു ജോണ്‍പോള്‍. മലയാളിത്തമുള്ള ചലച്ചിത്ര ഗാനങ്ങള്‍ക്കു ജന്മം നല്‍കിയ വയലാര്‍, പി. ഭാസ്കരന്‍ ശ്രേണിയിലായിരുന്നു ഒ.എന്‍.വിയുടെയും സ്ഥാനം. സംഗീത സംവിധായകന്‍ ദേവരാജനുമായി വര്‍ഷങ്ങളോളം പിണങ്ങിനിന്ന ശേഷം പുന$സമാഗമത്തിന് ഇടയായപ്പോള്‍ ‘അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍...’ പ്രണയഗാന സന്ദര്‍ഭം തന്‍െറ മാനസികാവസ്ഥയില്‍ പറയുകയായിരുന്ന ഒ.എന്‍.വി. കണ്ണും കാതും മനസ്സും തുറന്നിട്ട കവിയായിരുന്നു അദ്ദേഹം. പി. ഭാസ്കരന്‍ സ്മാരക പുരസ്കാരത്തിന് ഈ വര്‍ഷം തെരഞ്ഞെടുക്കപ്പെട്ടത് ഒ.എന്‍.വിയെയാണ്. ഫെബ്രുവരി 27ന് ഒ.എന്‍.വിയുടെ ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് വീട്ടിലത്തെിക്കാന്‍ തീരുമാനിച്ചതാണ്. എന്നാല്‍, പുരസ്കാരം വാങ്ങാനാവാതെയാണ് അദ്ദേഹത്തിന്‍െറ വിടവാങ്ങലെന്ന ദു$ഖമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒറ്റപ്പാലം നഗരസഭ ഓപന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഇ. രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ എന്‍.എം. നാരായണന്‍ നമ്പൂതിരി, കവി പി.ടി. നരേന്ദ്ര മേനോന്‍, ദിനേശ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു. ഒ.എന്‍.വിയുടെ നിര്യാണത്തെ തുടര്‍ന്ന് ആദരസൂചകമായി ശനിയാഴ്ചത്തെ സിനിമാ പ്രദര്‍ശനം മാറ്റിവെച്ചു. ഒറ്റപ്പാലം വ്യാപാര ഭവനില്‍ ഞായറാഴ്ച രാവിലെ 9.30 മുതല്‍ അഞ്ച് വരെ ചിത്രങ്ങളുടെ പ്രദര്‍ശനം നടക്കും. വൈകീട്ട് 4.30ന് ഓപണ്‍ ഓഡിറ്റോറിയത്തില്‍ ‘സിനിമ, ജീവിതം, ഫാഷിസം’ വിഷയത്തില്‍ നടക്കുന്ന സംവാദത്തില്‍ ജി.പി. രാമചന്ദ്രന്‍, പി.കെ. സുധാകരന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.