വാളയാറില്‍ 5000 പാക്കറ്റ് പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി; മൂന്ന് പേര്‍ അറസ്റ്റില്‍

വാളയാര്‍: കോയമ്പത്തൂരില്‍നിന്ന് കേരളത്തിലേക്ക് വില്‍പനക്കത്തെിച്ച 5000 പാക്കറ്റ് പുകയില ഉല്‍പന്നങ്ങള്‍ വാളയാറില്‍ പിടികൂടി. രണ്ട് കേസുകളിലായി മൂന്ന് പേര്‍ പിടിയിലായി. തിങ്കളാഴ്ച ഉച്ചക്ക് കെ.എസ്.ആര്‍.ടി.സി ബസില്‍ വന്ന മണ്ണാര്‍ക്കാട് അലനല്ലൂര്‍ സ്വദേശി അബ്ദുല്‍ റഹീമാണ് (48) 3500 പാക്കറ്റ് പുകയില ഉല്‍പന്നങ്ങളുമായി പിടിയിലായത്. പാലക്കാട് എക്സൈസ് ഇന്‍റലിജന്‍സ് വിഭാഗമാണ് പിടികൂടിയത്. അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.വി. മുരളീധരന്‍, പ്രിവന്‍റീവ് ഓഫിസര്‍മാരായ റിനോഷ്, സുരേഷ്, സെന്തില്‍, ഷൗക്കത്തലി എന്നിവര്‍ നേതൃത്വം നല്‍കി. വാളയാര്‍ ടോള്‍പ്ളാസക്ക് സമീപം വൈകീട്ട് ഏഴിന് എക്സൈസ് നടത്തിയ പരിശോധനയില്‍ തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസില്‍നിന്ന് 1476 പാക്കറ്റ് ഹാന്‍സ് പിടികൂടി. ബിഹാര്‍ സ്വദേശികളായ പവന്‍, ബബിലാല്‍ എന്നിവരാണ് ഹാന്‍സുമായി പിടിയിലായത്. സ്പെഷല്‍ സ്ക്വാഡ് അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ വേണുഗോപാല്‍, സിവില്‍ എക്സൈസ് ഓഫിസര്‍ ഭവദാസ്, ഡ്രൈവര്‍ ജ്യോതിവാസന്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.