പാലക്കാട്: നഗരസഭാ സെക്രട്ടറി ചുമതലയുള്ള മുനിസിപ്പല്‍ എന്‍ജിനീയറും ടൗണ്‍ പ്ളാനിങ് ഓഫിസറും തമ്മിലുള്ള ശീതസമരത്തിന് താല്‍ക്കാലിക ശമനം. കൗണ്‍സിലിന്‍െറ ആവശ്യപ്രകാരം ഭവന നിര്‍മാണ അപേക്ഷകളില്‍ ഒപ്പിടാമെന്ന് സെക്രട്ടറിയുടെ ചുമതലയുള്ള എം. ശങ്കരന്‍കുട്ടി സമ്മതിച്ചതോടെയാണ് പ്രശ്നത്തിന് പരിഹാരമായത്. നഗരസഭാ ചെയര്‍പേഴ്സന്‍ രണ്ടു തവണ വിളിച്ചിട്ടും ഹാജരാകാത്ത ടൗണ്‍ പ്ളാനിങ് ഓഫിസറുടെ നടപടിയും മുനിസിപ്പില്‍ ആക്റ്റിലെ നിയമങ്ങള്‍ പാലിക്കാത്തതും കാണിച്ച് മേല്‍ ഉദ്യോഗസ്ഥര്‍ക്ക് പരാതി സമര്‍പ്പിക്കാനും കൗണ്‍സില്‍ യോഗം തീരുമാനിച്ചു. അമൃത് പദ്ധതി ചര്‍ച്ചചെയ്യാനായി കൂടിയ അടിയന്തര നഗരസഭാ കൗണ്‍സിലില്‍ സെക്രട്ടറിയുടെ ചുമതലയുള്ള മുനിസിപ്പല്‍ എന്‍ജിനീയര്‍ക്കും ടൗണ്‍ പ്ളാനിങ് ഓഫിസര്‍ക്കുമെതിരെ കൗണ്‍സിലര്‍മാരുടെ ഭാഗത്തുനിന്ന് വിമര്‍ശമുയര്‍ന്നിരുന്നു. സെക്രട്ടറിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ കൗണ്‍സിലില്‍ വന്ന് തന്‍െറ ഭാഗം വിശദീകരിക്കുകയും ചെയ്തു. അമൃത് പദ്ധതിയില്‍ നടപ്പാക്കേണ്ട വികസന പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന വാര്‍ഷിക ആക്ഷന്‍ പ്ളാനില്‍ നിന്ന് 75.3 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ശുദ്ധജല വിതരണത്തിനായി 30.87 കോടി, മലിനജല സംസ്കരണത്തിന് 22.59 കോടി, മഴവെള്ള നിര്‍മാജ്ജന സംവിധാനങ്ങള്‍ക്ക് 12.80 കോടി, നഗരഗതാഗതത്തിന് 7.53 കോടി, പാര്‍ക്കുകള്‍ക്ക ്1.51 കോടി എന്നിങ്ങനെയാണ് പദ്ധതി പ്രകാരം ലഭിക്കുന്ന ഫണ്ടെന്ന് ഉദ്യോഗസ്ഥ കൗണ്‍സിലില്‍ അറിയിച്ചു. പദ്ധതിയിലെ മുന്‍ഗണനാ ലിസ്റ്റ് തയാറാക്കിയിരിക്കുന്നത് യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാതെയാണെന്ന് ഭരണപക്ഷത്തു നിന്നു തന്നെ വിമര്‍ശനമുയര്‍ന്നു. അത്തരം പരാതികള്‍ അതത് പ്രദേശത്തിന്‍െറ എ.ഇ മാരുമായി സംസാരിച്ച് തീരുമാനത്തിലത്തെിയാല്‍ മതിയെന്ന് ചെയര്‍പേഴ്സന്‍ അറിയിച്ചതോടെ പ്രശ്നം തീര്‍ന്നു. പി.എം.എ.വൈ (പ്രധാന്‍ മന്ത്രി ആവാസ് യോജന) പദ്ധതി പ്രകാരം വീടിനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ആഗസ്റ്റ് 20 ല്‍നിന്ന് 24 ലേക്ക് നീട്ടാനും തീരുമാനമായി. മുനിസിപ്പാലിറ്റിയില്‍ സെക്രട്ടറിയുടെ തസ്തിക ഒഴിഞ്ഞുകിടക്കുന്നത് നികത്തണമെന്നും പദ്ധതി ചുമതലയുള്ള ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതില്‍ പ്രതിഷേധിക്കണമെന്നും ആവശ്യപ്പെട്ട് ഭരണകക്ഷി കൗണ്‍സിലര്‍ പി. സ്മിതേഷ് അവതരിപ്പിച്ച പ്രമേയം തര്‍ക്കത്തിന് കാരണമായി. ഉദ്യോഗസ്ഥ സ്ഥലം മാറ്റത്തിനെതിരെ പ്രതിഷേധം എന്ന പ്രയോഗം ഒഴിവാക്കണമെന്ന് സി.പി.എം പാര്‍ലമെന്‍റ് പാര്‍ട്ടി നേതാവ് എ. കുമാരി ആവശ്യപ്പെട്ടു. പറ്റില്ളെന്ന നിലപാടില്‍ ബി.ജെപി, കോണ്‍ഗ്രസ് അംഗങ്ങള്‍ ഉറച്ചു നിന്നു. തങ്ങളുടെ പ്രതിഷേധം മിനുട്ട്സില്‍ രേഖപ്പെടുത്തണമെന്ന് സി.പി.എം കൗണ്‍സിലര്‍മാര്‍ നിലപാടെടുത്തയോടെ ഭരണപക്ഷം അതിന് തയാറായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.