പാലക്കാട്: ഡി.വൈ.എഫ്.ഐയുടെ യുവജന സംഗമത്തോടനുബന്ധിച്ച് തിങ്കളാഴ്ച വൈകീട്ട് മൂന്ന് മുതല്‍ എട്ട് വരെ പാലക്കാട് നഗരത്തില്‍ താഴെ പറയുന്ന വിധത്തിലുള്ള ഗതാഗത നിയന്ത്രണം ഉണ്ടാവും. മലമ്പുഴ, റെയില്‍വേ കോളനി, ഒലവക്കോട് എന്നീ ഭാഗങ്ങളില്‍നിന്ന് വരുന്ന ബസുകള്‍ ശേഖരീപുരം ബൈപാസ്, മണലി വഴി സ്റ്റേഡിയം സ്റ്റാന്‍ഡില്‍ പ്രവേശിച്ച് തിരിച്ച് അതുവഴിതന്നെ പോകണം. പെരുങ്ങോട്ടുകുറുശ്ശി, കോട്ടായി ഭാഗങ്ങളില്‍നിന്ന് വരുന്ന ബസുകള്‍ ടൗണ്‍ ബസ്സ്റ്റാന്‍ഡില്‍ പ്രവേശിച്ച് തിരിച്ച് പോകേണ്ടതാണ്. കോഴിക്കോട്, ചെര്‍പ്പുളശ്ശേരി, മണ്ണാര്‍ക്കാട് ഭാഗങ്ങളിലേക്ക് പോകുന്ന കെ.എസ്.ആര്‍.ടി.സി ബസുകള്‍ കാവില്‍പ്പാട്, ബൈപാസ് വഴി പോകുകയും അതുവഴിതന്നെ തിരിച്ച് കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ വരേണ്ടതുമാണ്. കോഴിക്കോട്, ചെര്‍പ്പുളശ്ശേരി, മണ്ണാര്‍ക്കാട്, മുണ്ടൂര്‍ ഭാഗത്തുനിന്ന് വരുന്ന സ്വകാര്യ ബസുകള്‍ ഒലവക്കോട്, ശേഖരീപുരം ബൈപാസ്, മണലി വഴി സ്റ്റേഡിയം സ്റ്റാന്‍ഡില്‍ പ്രവേശിച്ച് തിരിച്ച് അതുവഴിതന്നെ പോകണം. തൃശൂര്‍, ചിറ്റൂര്‍, പൊള്ളാച്ചി ഭാഗത്തുനിന്ന് വരുന്ന പ്രൈവറ്റ് ബസുകള്‍ ചന്ദ്രനഗര്‍-കല്‍മണ്ഡപം വഴി സ്റ്റേഡിയം ബസ്സ്റ്റാന്‍ഡില്‍ എത്തി ആളെ ഇറക്കി അതുവഴിതന്നെ തിരിച്ച് പോകണം. കോയമ്പത്തൂര്‍, തൃശൂര്‍ ഭാഗത്തുനിന്ന് വരുന്ന കെ.എസ്.ആര്‍.ടി.സി ബസുകള്‍ കാഴ്ചപറമ്പ്-യാക്കര-തങ്കം ഹോസ്പിറ്റല്‍ വഴി കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ പ്രവേശിച്ച് തിരിച്ച് തിരുനെല്ലായി-കണ്ണനൂര്‍ എന്‍.എച്ച് റോഡ് വഴി പോകണം. കൊല്ലങ്കോട്, കൊടുവായൂര്‍, നെന്മാറ ഭാഗത്തുനിന്ന് വരുന്ന ബസുകള്‍ കാഴ്ചപറമ്പ് ജങ്ഷനില്‍നിന്ന് എന്‍.എച്ചിലൂടെ ചന്ദ്രനഗര്‍ കല്‍മണ്ഡപം വഴി സ്റ്റേഡിയം ബസ്സ്റ്റാന്‍ഡില്‍ എത്തി ആളെ ഇറക്കി അതുവഴിതന്നെ തിരിച്ച് പോകേണ്ടതാണ്. കുഴല്‍മന്ദം ഭാഗത്തുനിന്ന് സ്റ്റേഡിയം ബസ്സ്റ്റാന്‍ഡിലേക്ക് പോകുന്ന ബസുകള്‍ എന്‍.എച്ച് റോഡിലൂടെ ചന്ദ്രനഗര്‍-കല്‍മണ്ഡപം വഴി സ്റ്റേഡിയം ബസ്സ്റ്റാന്‍ഡില്‍ എത്തി ആളെ ഇറക്കി അതുവഴിതന്നെ തിരിച്ച് പോകണം. ഐ.എം.എ ജങ്ഷന്‍ ഭാഗത്തേക്ക് മേല്‍പറഞ്ഞ സമയം ബസുകളും വലിയ വാഹനങ്ങളും വരാന്‍ പാടില്ല. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നഗരത്തില്‍ രാവിലെ ഏഴ് മുതല്‍ പത്ത് വരെ ഗതാഗത നിയന്ത്രണം ഉണ്ടാവുമെന്നും പൊലീസ് അറിയിച്ചു. പാലക്കാട്: കര്‍ഷക ദിനത്തോടനുബന്ധിച്ച് ചൊവ്വാഴ്ച ഉച്ചക്ക് ഒന്ന് മുതല്‍ രാത്രി എട്ട് വരെ പാലക്കാട് നഗരത്തില്‍ താഴെ പറയുന്ന വിധത്തിലുള്ള ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. മലമ്പുഴ, റെയില്‍വേ കോളനി എന്നീ ഭാഗങ്ങളില്‍നിന്ന് വരുന്ന ബസുകള്‍ ശേഖരീപുരം ബൈപാസ്, മണലി വഴി കല്‍മണ്ഡപം, കുന്നത്തൂര്‍മേട് ഐ.എം.എ ജങ്ഷന്‍, ടൗണ്‍ ബസ്സ്റ്റാന്‍ഡില്‍ പ്രവേശിച്ച് തിരിച്ച് സാധാരണ ഗതിയില്‍ സര്‍വിസ് നടത്തണം. കോഴിക്കോട്, ചെര്‍പ്പുളശ്ശേരി, മണ്ണാര്‍ക്കാട് ഭാഗങ്ങളില്‍നിന്ന് വരുന്ന കെ.എസ്.ആര്‍.ടി.സി ബസുകള്‍ ശേഖരീപുരം ബൈപാസ്, മണലി വഴി കല്‍മണ്ഡപം, കുന്നത്തൂര്‍മേട് ഐ.എം.എ ജങ്ഷന്‍ വഴി സ്റ്റാന്‍ഡില്‍ പ്രവേശിച്ച് തിരിച്ച് സാധാരണഗതിയില്‍ സര്‍വിസ് നടത്തേണ്ടതാണ്. തൃശൂര്‍, ചിറ്റൂര്‍, പൊള്ളാച്ചി ഭാഗത്തുനിന്ന് വരുന്ന പ്രൈവറ്റ് ബസുകള്‍ ചന്ദ്രനഗര്‍, കല്‍മണ്ഡപം വഴി സ്റ്റേഡിയം ബസ്സ്റ്റാന്‍ഡില്‍ എത്തി ആളെ ഇറക്കി അതുവഴിതന്നെ തിരിച്ച് പോകേണ്ടതാണ്. കൊല്ലങ്കോട്, കൊടുവായൂര്‍, നെന്മാറ ഭാഗത്തുനിന്ന് വരുന്ന ബസുകള്‍ കാഴ്ചപറമ്പ് ജങ്ഷനില്‍നിന്ന് എന്‍.എച്ചിലൂടെ ചന്ദ്രനഗര്‍ കല്‍മണ്ഡപം വഴി സ്റ്റേഡിയം ബസ്സ്റ്റാന്‍ഡില്‍ എത്തി ആളെ ഇറക്കി അതുവഴിതന്നെ തിരിച്ച് പോകണം. കുഴല്‍മന്ദം ഭാഗത്തുനിന്ന് സ്റ്റേഡിയം ബസ്സ്റ്റാന്‍ഡിലേക്ക് പോകുന്ന ബസുകള്‍ എന്‍.എച്ച് റോഡിലൂടെ ചന്ദ്രനഗര്‍-കല്‍മണ്ഡപം വഴി സ്റ്റേഡിയം ബസ്സ്റ്റാന്‍ഡില്‍ എത്തി ആളെ ഇറക്കി അതുവഴിതന്നെ തിരിച്ച് പോകണം. ഐ.എം.എ ജങ്ഷന്‍ ഭാഗത്തേക്ക് മേല്‍പറഞ്ഞ സമയം ബസുകളും വലിയ വാഹനങ്ങളും വരാന്‍ പാടില്ളെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.