കൊല്ലങ്കോട്: മൂന്നര പതിറ്റാണ്ട് മുമ്പ് ആരംഭിച്ചതാണ് പരമേട്ടന്‍െറ സ്വാതന്ത്ര്യ ദിനത്തിലെ മധുരവിതരണം. ഇത്തവണയും അതിന് മുടക്കമില്ല. സ്വാതന്ത്ര്യ ദിനത്തില്‍ വിദ്യാലയങ്ങളില്‍ ഇത്തവണയും പരമേട്ടന്‍െറ മധുരമത്തെും. കൊല്ലങ്കോട് ബ്ളോക് ഓഫിസ് റോഡില്‍ ‘പരമേട്ടന്‍െറ കട’ പേരില്‍ ഹാര്‍ഡ് വെയര്‍ഷോപ്പ് നടത്തുന്ന 67കാരനായ പരമേട്ടനാണ് സ്വാതന്ത്ര്യ ദിനത്തില്‍ മധുരം വിതരണം ചെയ്ത് വ്യത്യസ്തനാകുന്നത്. ഇക്കൊല്ലത്തെ സ്വാതന്ത്ര്യ ദിനത്തില്‍ കൊല്ലങ്കോട്ടും പരിസര പഞ്ചായത്തുകളിലുമായി അറുപത്തഞ്ചിലധികം അങ്കണവാടികളിലും മുപ്പതിലധികം വിദ്യാലയങ്ങളിലും ഇദ്ദേഹം മധുരപലഹാരം വിതരണം ചെയ്യും. സ്വന്തം പ്രദേശത്തുനിന്ന് ആരംഭിച്ച മിഠായി വിതരണം കൊല്ലങ്കോട് ടൗണിലും പരിസരങ്ങളിലും നിറഞ്ഞ് അയല്‍പക്കത്തുള്ള പഞ്ചായത്തുകളിലെ വിദ്യാലയങ്ങളില്‍ വരെയത്തെിയിരിക്കുകയാണ്. ഇത്തവണ 300 കിലോ മിഠായികളും മറ്റ് മധുരപലഹാരങ്ങളുമാണ് വിതരണം ചെയ്യുന്നത്. ഓട്ടോ-ടാക്സി സ്റ്റാന്‍ഡുകള്‍, ക്ളബുകള്‍, അയല്‍ക്കൂട്ടങ്ങള്‍ എന്നിവിടങ്ങളിലേക്കും പരമേട്ടന്‍െറ സ്വാതന്ത്ര്യദിന മധുരപലഹാരം മുടങ്ങാതെ എത്തും. ദയ ചാരിറ്റബ്ള്‍ ട്രസ്റ്റ് സ്ഥാപക പ്രസിഡന്‍റ്, വ്യാപാരി വ്യവസായി ഏകോപന സമിതി കൊല്ലങ്കോട് പ്രസിഡന്‍റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്ന പരമേട്ടന്‍ നിര്‍ധനരായ വിദ്യാര്‍ഥികളുടെ പഠനചെലവുകള്‍ ഏറ്റെടുക്കുകയും പ്ളസ് ടു, എസ്.എസ്.എല്‍.സി തലങ്ങളില്‍ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്ക് വെള്ളി മെഡലുകള്‍ നല്‍കി ആദരിക്കുകയും ചെയ്യാറുണ്ട്. ദേശസ്നേഹം ഹൃദയത്തില്‍ ഉണ്ടാവേണ്ടതാണെന്നാണ് അദ്ദേഹത്തിന്‍െറ അഭിപ്രായം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.