അലനല്ലൂര്‍: സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍െറ ഭാഗമായി വിദ്യാലയങ്ങളില്‍ വിവിധ പരിപാടികള്‍ നടന്നു. എടത്തനാട്ടുകര മൂച്ചിക്കല്‍ ഗവ. എല്‍.പി സ്കൂളില്‍ ജയ് ഭാരത് പതിപ്പുത്സവം സംഘടിപ്പിച്ചു. പ്രീ പ്രൈമറി മുതല്‍ നാലാം ക്ളാസുവരെയുള്ള ഇരുന്നൂറോളം വിദ്യാര്‍ഥികള്‍ പതിപ്പുകള്‍ തയാറാക്കി. പി. അമിതാബ്, ടി. അശ്വനി, കെ. അഭിഷേക്, സി. ഹിബ ഫാത്തിമ, രേണുക, വി. അര്‍ജുന്‍, കെ. നിദ, പി. ഷഹന ഷെറിന്‍, കെ. റിന്‍ഷ, നിരഞ്ജന, അഞ്ജന സുജിത്ത്, ശ്രീനന്ദ, ദില്‍രാസ്, ഒ. അഫ്നാന്‍ അന്‍വര്‍, കെ. അന്‍ഷിഫ, കെ. ജ്യോതിക എന്നിവര്‍ വിജയികളായി. പ്രധാനാധ്യാപിക എ. സതീ ദേവി ഉദ്ഘാടനം ചെയ്തു. സി. മുസ്തഫ അധ്യക്ഷത വഹിച്ചു. തിരുവിഴാംകുന്ന് സി.പി.എ.യു.പി സ്കൂളില്‍ അലിഫ് അറബിക്, ഹിന്ദി, ഉര്‍ദു ക്ളബുകളും വിദ്യാരംഗം കലാ സാഹിത്യ വേദിയും ചേര്‍ന്ന് പതാക നിര്‍മാണ മത്സരം നടത്തി. ക്ളാസ് തലത്തില്‍ നടന്ന മത്സരത്തില്‍ 157 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. അഞ്ചാം ക്ളാസ് തരത്തില്‍നിന്ന് ആഷ്ന, ആറാം തരത്തില്‍നിന്ന് മുര്‍ഷിദ, എഴാം തരത്തില്‍ നിന്ന് ബിനിഷ എന്നിവര്‍ വിജയികളായി. തിരുവിഴാംകുന്ന് ഗവ. എല്‍.പി സ്കൂളില്‍ സോഷ്യല്‍ സയന്‍സ് ക്ളബിന്‍െറ കീഴില്‍ മനുഷ്യ ഭൂപടം തീര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.