ഒറ്റപ്പാലം: പതിറ്റാണ്ട് പിന്നിട്ടിട്ടും നിര്‍മാണം പൂര്‍ത്തിയാകാതെ പാഴ്ചെലവിന് ‘മാതൃക’ തീര്‍ക്കുകയാണ് ഒറ്റപ്പാലം നഗരസഭ ബസ്സ്റ്റാന്‍ഡ്. 2005ല്‍ തറക്കല്ലിടുമ്പോള്‍ 3.35 കോടി രൂപ ചെലവ് പ്രതീക്ഷിച്ച പദ്ധതി ഇപ്പോള്‍ എത്തി നില്‍ക്കുന്നത് 21 കോടിയിലാണ്. ഇതിനുവന്ന പലിശയും പിഴപ്പലിശയും കൂടി ചേരുന്നതോടെ തുകയില്‍ ഭീമമായ വര്‍ധനവാണുണ്ടാവുക. മാസങ്ങളായി സ്തംഭനാവസ്ഥയില്‍ തുടരുന്ന ബസ്സ്റ്റാന്‍ഡ് നിര്‍മാണ പ്രവൃത്തികള്‍ പുനരാരംഭിക്കാന്‍ 6.70 കോടി രൂപ കൂടി കേരള അര്‍ബന്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്‍റ് ഫിനാന്‍സ് കോര്‍പറേഷനില്‍നിന്ന് വായ്പ എടുക്കാന്‍ കഴിഞ്ഞ കൗണ്‍സിലില്‍ തീരുമാനിച്ചതോടെയാണ് നിശ്ചിത തുക ഇത്രയും ഉയര്‍ന്നത്. നേരത്തേ പല ഘട്ടങ്ങളിലായി എടുത്ത 14.26 കോടി രൂപയുടെ തിരിച്ചടവ് താങ്ങാനാവാതെ തളരുന്ന നഗരസഭക്ക് മൊത്തം വായ്പയുടെ ബാധ്യത തലവേദനയാകും. തറക്കല്ലിട്ടതിന്‍െറ അടുത്ത വര്‍ഷം ആരംഭിച്ച നിര്‍മാണം ‘ശകുന പിഴ’ എന്നോണം തൊട്ടടുത്ത ദിവസം നിര്‍ത്തിവെച്ച ചരിത്രമുണ്ട് ബസ്സ്റ്റാന്‍ഡിന്. അടിത്തറ ബലപ്പെടുത്താന്‍ കുഴി എടുക്കുന്നതിന് കൈ കൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന മെഷീന്‍ മതിയെന്ന് നഗരസഭയും യന്ത്ര സംവിധാനം ഏര്‍പ്പെടുത്തണമെന്ന് കരാറുകാരനും തമ്മില്‍ തര്‍ക്കിച്ചതാണ് സ്തംഭനത്തിലത്തെിച്ചത്. പിന്നീട് നിര്‍മാണം പുനരാരംഭിക്കലും തുടര്‍ സ്തംഭനങ്ങളും ഇടക്കിടെ അരങ്ങേറി. കോടതി വ്യവഹാരങ്ങളും റീടെന്‍ഡര്‍ നടപടികളുമായി. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ, 2012 മാര്‍ച്ച് 10ന് രണ്ടാം നിര്‍മാണോദ്ഘാടനം നടത്തി പണി ആരംഭിച്ചു. ബസ്സ്റ്റാന്‍ഡ് കം ഷോപ്പിങ് കോംപ്ളക്സിനായി ഇരുനില കെട്ടിടം പണി പൂര്‍ത്തിയാക്കിയ വേളയിലാണ്, നഗരസഭയുടെ അലംഭാവം പ്രകടമായത്. സ്റ്റാന്‍ഡിനുവേണ്ട യാര്‍ഡ് ഉള്‍പ്പെടെയുള്ള ഒട്ടേറെ അടിസ്ഥാന പ്രവൃത്തികള്‍ ആദ്യ എസ്റ്റിമേറ്റില്‍ ഉള്‍പ്പെട്ടിട്ടില്ളെന്ന കണ്ടത്തെല്‍ നഗരസഭക്ക് നാണക്കേടുണ്ടാക്കി. അതേസമയം, എസ്റ്റിമേറ്റില്‍ ഇല്ലാത്ത പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയ കരാറുകാരന്‍ സമര്‍പ്പിച്ച 2.25 കോടിയുടെ പാര്‍ട്ട് ബില്‍ അനുവദിക്കാത്തതിന്‍െറ പേരില്‍ നഗരസഭാ സെക്രട്ടറിയെ കരാറുകാരന്‍ കൈയേറ്റം ചെയ്തെന്ന പേരില്‍ പൊലീസ് കേസുമായി. കിട്ടേണ്ട തുകക്കായി കരാറുകാരന്‍ വീണ്ടും കോടതിയിലത്തെി. ഹൈകോടതിയുടെ നിര്‍ദേശ പ്രകാരം നഗരകാര്യ ഡയറക്ടര്‍ തിരുവന്തപുരത്തു വിളിച്ചു ചേര്‍ത്ത യോഗ തീരുമാന പ്രകാരം, നിര്‍മാണം പൂര്‍ത്തിയാക്കാന്‍ അനുവദിച്ച സമയപരിധി അവസാനിച്ചിട്ടു മാസങ്ങളായി. എസ്റ്റിമേറ്റില്‍ ഉള്‍പ്പെടാതിരുന്ന പ്രവൃത്തികള്‍ക്കായി തയാറാക്കിയ പുതിയ എസ്റ്റിമേറ്റ് പ്രകാരമാണ് 6.70 കോടി രൂപ കൂടി വായ്പയെടുക്കുന്നത്. സര്‍ക്കാറില്‍നിന്ന് ഇതിനു അനുമതി ലഭിച്ചിട്ടുണ്ട്. എന്നാല്‍, ധനകാര്യവകുപ്പിന്‍െറ കൂടി ആവശ്യം അംഗീകരിക്കണം. നേരത്തേ എടുത്ത വായ്പയിലെ തിരിച്ചടവില്‍ വന്ന വീഴ്ചയെ തുടര്‍ന്ന് ചര്‍ച്ചകളും മറ്റും നടത്തേണ്ടതായി വന്നതാണ്. അനുബന്ധ തുക കൂടി വായ്പയായി ലഭിച്ചാല്‍ മാത്രമേ നിര്‍മാണം പുനരാരംഭിക്കാനാകൂ എന്നതാണ് സ്ഥിതി. പതിറ്റാണ്ടുകള്‍ക്ക് മുമ്പുണ്ടായിരുന്ന അടിസ്ഥാന സൗകര്യങ്ങളുമായി നില കൊള്ളുന്ന പഴയ ബസ്സ്റ്റാന്‍ഡില്‍ നിന്നുതിരിയാന്‍ ഇടമില്ലാത്ത അവസ്ഥയാണ്. ഒന്നര പതിറ്റാണ്ടു മുമ്പ് ബസ് സ്റ്റാന്‍ഡ് വിപുലീകരിക്കാന്‍ തീരുമാനിച്ചതും പരാധീനത തിരിച്ചറിഞ്ഞത് കാരണമാണ്. എന്നാല്‍, ദുരിതം ഏറുന്നതല്ലാതെ ബസ്സ്റ്റാന്‍ഡ് വികസനം മാത്രം നീളുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.