പത്തിരിപ്പാല: മങ്കരയില്‍ കാര്‍ഷിക മേഖലക്ക് ഏറെ പ്രയോജനകരമായ ചാത്തി കഴായിതോട്ടിലെ ഷട്ടര്‍ നിര്‍മാണം പുരോഗമിക്കുന്നു. മങ്കര പഞ്ചായത്തിന്‍െറ നീര്‍ത്തട പദ്ധതിയുടെ ഭാഗമായാണ് ചാത്തി കഴായിതോട്ടില്‍ രണ്ടിടത്തായി തടയണ കെട്ടി ഷട്ടര്‍ നിര്‍മിക്കുന്നത്. തരവത്ത്പാടം, പനമ്പരണ്ടി, ഓരാംമുള്ളി പാടശേഖരത്തിലെ 250 ഏക്കറോളം വരുന്ന കൃഷിയിടത്തിലെ കാര്‍ഷികാവശ്യങ്ങള്‍ക്ക് പദ്ധതിയില്‍നിന്ന് പ്രയോജനം ലഭിക്കും. കോങ്ങാട് മുച്ചീരിയില്‍നിന്ന് ആരംഭിക്കുന്ന എട്ട് കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന തോട് മങ്കര ഭാരതപ്പുഴയിലാണ് ഒഴുകിയത്തെുന്നത്. ഓരാംമുള്ളി, കൈതംപൊറ്റ ഭാഗത്ത് രണ്ടിടങ്ങളിലായാണ് തോട്ടില്‍ ആറ് ലക്ഷം രൂപ ചെലവില്‍ ഷട്ടര്‍ നിര്‍മാണം പൂര്‍ത്തീകരിക്കുന്നത്. ഇരുമ്പിന്‍െറ ആംഗിള്‍ കൊണ്ടാണ് ഷട്ടര്‍ നിര്‍മിക്കുന്നത്. മേഖലയില്‍ വേനല്‍ക്കാലത്ത് തോട്ടിലെ വെള്ളം തടഞ്ഞുനിര്‍ത്തി കാര്‍ഷിക മേഖലക്ക് പ്രയോജനപ്പെടുത്താനാണ് പരിപാടി. ഇതോടെ മേഖലയിലെ കുളങ്ങള്‍, കിണറുകള്‍, നെല്‍പാടങ്ങള്‍ എന്നിവക്ക് ഏറെ പ്രയോജനമാകും. പഞ്ചായത്തംഗങ്ങളായ കെ.വി. ശശികല, കെ.ആര്‍. ഷാജീവ്, സമിതി കണ്‍വീനര്‍ നാരായണന്‍കുട്ടി, ഉദയപ്രകാശ് സുകുമാരന്‍ എന്നിവര്‍ സ്ഥലത്തത്തെി പ്രവൃത്തികള്‍ വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.