പാലക്കാട്: ജില്ലയില്‍ 2012-13 വര്‍ഷത്തിലുണ്ടായ കടുത്ത വരള്‍ച്ചയെ തുടര്‍ന്ന് ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ കൃഷിനശിച്ചവര്‍ക്കുള്ള ആനുകൂല്യം സര്‍ക്കാര്‍ മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും പൂര്‍ണമായി വിതരണം ചെയ്തില്ല. 7774 കര്‍ഷകര്‍ക്കായി 6,62,59,237 രൂപ നല്‍കാന്‍ ബാക്കിയാണ്. തുക ആവശ്യപ്പെട്ട് ജില്ലാ കൃഷിവകുപ്പ് അധികൃതര്‍ ജില്ലാ കലക്ടര്‍ക്ക് പലതവണ കത്ത് നല്‍കിയിട്ടും നടപടിയുണ്ടായില്ല. 2012-13 വര്‍ഷത്തിലെ വരള്‍ച്ചയില്‍ കൃഷിനാശമുണ്ടായ 21634 കര്‍ഷകര്‍ നഷ്ടപരിഹാരത്തിന് അര്‍ഹരാണെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആകെ 14,69,12,289 രൂപയുടെ ക്ളെയിമുകളാണ് കൃഷിവകുപ്പിന് ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് 2013-14 കാലയളവില്‍ 5250 കര്‍ഷകര്‍ക്ക് 2,49,98,032 രൂപയും 2014-15ല്‍ 3094 കര്‍ഷകര്‍ക്ക് 1,56,87,943 രൂപയും 2015-16ല്‍ 5516 കര്‍ഷകര്‍ക്ക് 3,99,97,077 രൂപയും വിതരണം ചെയ്തിരുന്നു.ഇതുവരെയായി ആകെ 13860 കര്‍ഷകര്‍ക്ക് 8,06,83,052 രൂപയാണ് വിതരണം ചെയ്തതെന്ന് കൃഷിവകുപ്പിന്‍െറ റിപ്പോര്‍ട്ടില്‍ പറയുന്നു. പൊതു പ്രവര്‍ത്തകനായ വി.പി. നിജാമുദ്ദീന് പ്രിന്‍സിപ്പല്‍ കൃഷി ഓഫിസിലെ കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ നല്‍കിയ വിവരാവകാശ മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.