പാലക്കാട്: മഴയുടെ ഏറ്റക്കുറച്ചില്‍മൂലം ജില്ലയില്‍ പച്ചക്കറി ഉല്‍പാദനത്തില്‍ വര്‍ധന. പടവലം വില കിലോക്ക് മൂന്നുരൂപയായി ഇടിഞ്ഞു. എലവഞ്ചേരിയില്‍ കെട്ടിക്കിടന്ന പടലവം ഹോര്‍ട്ടികോര്‍പ് എടുത്തു. ഉല്‍പാദനം കൂടിയതോടെ നാടന്‍ പാവല്‍, പയര്‍, വെണ്ട എന്നിവയുടെ വിലയും കുറഞ്ഞു. പാവലിന് കിലോക്ക് 24ഉം പയറിന് 24ഉം രൂപയാണ് വില. അയല്‍സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്ന ബീന്‍സ്, കാബേജ്, ബീറ്റ്റൂട്ട്, തക്കാളി എന്നിവക്ക് വിലകുറഞ്ഞു. തക്കാളിക്ക് കിലോക്ക് 15ഉം ബീന്‍സിന് 18ഉം രൂപയാണ് വില. പെരുമാട്ടിയില്‍നിന്നുള്ള നാടന്‍ വെണ്ടക്ക് കിലോക്ക് 15നും മറുനാടന് പത്തും രൂപയാണ് വില. വെള്ളിനേഴി, കരിമ്പുഴ, കാഞ്ഞിരപ്പുഴ, മാച്ചാംതോട്, വിയ്യകുറുശ്ശി എന്നിവിടങ്ങളില്‍നിന്നും വെജിറ്റബ്ള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സിലിന്‍െറ (വി.എഫ്.സി.പി.കെ.) ചില്ലറ വില്‍പന കേന്ദ്രങ്ങളിലേക്ക് നേന്ത്രക്കായകള്‍ എത്തിത്തുടങ്ങി. കിലോക്ക് 65 രൂപയാണ് ഇപ്പോള്‍ ചില്ലറവില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.