ഒറ്റപ്പാലം: അമ്പലപ്പാറ, തച്ചനാട്ടുകര കുടിവെള്ള പദ്ധതികള്‍ക്ക് 50 കോടി ഉള്‍പ്പെടെ 2016-17 വര്‍ഷത്തെ പുതുക്കിയ ബജറ്റില്‍ 224 കോടിയുടെ ഫണ്ട് വിവിധ പ്രവൃത്തികള്‍ക്ക് അനുവദിച്ചതായി പി. ഉണ്ണി എം.എല്‍.എ അറിയിച്ചു. സംസ്ഥാനപാതയില്‍ ഒറ്റപ്പാലത്തെ ഇടുങ്ങിയ പാലങ്ങളായ ഈസ്റ്റ് ഒറ്റപ്പാലം, കണ്ണിയംപുറം തോട്ടുപാലങ്ങള്‍ പുതുക്കിപ്പണിയാനും തുക അനുവദിച്ചിട്ടുണ്ട്. 25 കോടിയാണ് ഇരു പ്രവൃത്തികള്‍ക്കുമായി അനുവദിച്ചത്. ശ്രീകൃഷ്ണപുരം, കരിമ്പുഴ തടയണകള്‍ക്കും 25 കോടി അനുവദിച്ചു. ഒറ്റപ്പാലം ബൈപാസ് നിര്‍മാണം (15 കോടി), ഒറ്റപ്പാലം-പെരിന്തല്‍മണ്ണ റോഡ്, ശ്രീകൃഷ്ണപുരം-മുറിയംകണ്ണി ചത്തെല്ലൂര്‍ റോഡ്, ഒറ്റപ്പാലം-ചെര്‍പുളശ്ശേരി റോഡ്, അമ്പലപ്പാറ-മണ്ണൂര്‍ റോഡ് എന്നിവക്ക് (10 കോടി വീതം), ലക്കിടി-റെയില്‍വേ സ്റ്റേഷന്‍ റോഡ് (നാല് കോടി), മംഗലം-മുരുക്കുംപറ്റ റോഡ് (അഞ്ച് കോടി), വരോട്-ചുനങ്ങാട് റോഡ് (മൂന്ന് കോടി), അമ്പലപ്പാറ-മേലൂര്‍ കീഴൂര്‍ റോഡ് (ഒമ്പത് കോടി), ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷന്‍ റോഡ് (ഒരു കോടി) എന്നിവ അനുവദിച്ചിട്ടുണ്ട്. പത്തിരിപ്പാല-ചന്തകൃപലാനി റോഡ് (മൂന്ന് കോടി), അമ്പലപ്പാറ-മണ്ണൂര്‍ റോഡ് പാലം പുനര്‍നിര്‍മാണം (അഞ്ച് കോടി), കടമ്പഴിപ്പുറം ചിരട്ടിമല-അമ്പലപ്പാറ റോഡ് (അഞ്ച് കോടി), നാട്ടുകല്‍ പാലോട്-ചത്തെല്ലൂര്‍ പനാംകുന്ന് ഇരക്കിങ്ങല്‍ കരിപ്പമണ്ണ റോഡ് (മൂന്ന് കോടി), കരിമ്പുഴ-കൂട്ടിലക്കടവ്, പേഴ്ചട്ട-ചുള്ളിയോട് റോഡ് (മൂന്ന് കോടി), കൊടക്കാട്-കുണ്ടൂര്‍കുന്ന് പഴഞ്ചീരി റോഡ് (നാല് കോടി) എന്നിവയാണ് തുക അനുവദിച്ച മറ്റുറോഡ് പ്രവൃത്തികള്‍. എലമ്പുലാശ്ശേരി കേണല്‍ നിരഞ്ജന്‍ സ്മാരക ഗവ. ഐ.ടി.ഐ കെട്ടിട നിര്‍മാണം (അഞ്ച് കോടി), ശ്രീകൃഷ്ണപുരം ഗവ. എന്‍ജിനീയറിങ് കോളജിലെ ക്വാര്‍ട്ടേഴ്സ് നിര്‍മാണം (അഞ്ച് കോടി), ശ്രീകൃഷ്ണപുരം ബാപ്പുജി ചില്‍ഡ്രന്‍സ് പാര്‍ക്ക് നവീകരണം (ഒരു കോടി), ലക്കിടി കുഞ്ചന്‍ സ്മാരകം നവീകരണം, ശ്രീകൃഷ്ണപുരം ഗവ. എന്‍ജിനീയറിങ് കോളജിലെ ലേഡീസ് ഹോസ്റ്റലിലെ വാട്ടര്‍ സപൈ്ള സ്കീം, ഒറ്റപ്പാലം ബധിര മൂക വിദ്യാലയം പുതിയ കെട്ടിടം എന്നിവക്ക് രണ്ടു കോടി രൂപ വീതവും പ്രവൃത്തികള്‍ക്ക് അനുവദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.