മങ്കര: റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ മേഖലയിലെ അമ്പതോളം കുടുംബങ്ങള്‍ ദുരിതത്തില്‍. രണ്ടാഴ്ചയായി മേഖലയില്‍ കുടിവെള്ളം ലഭിക്കുന്നില്ളെന്നാണ് പരാതി. പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കാനാണ് റെയില്‍വേ പരിസരത്ത് വെള്ളാംകുന്ന് മുണ്ടകാവ് കുടിവെള്ള പദ്ധതി ആരംഭിച്ചത്. എന്നാല്‍, ഇത്രയും കുടുംബങ്ങള്‍ക്ക് ആവശ്യമായ വെള്ളം പദ്ധതിയില്‍നിന്ന് ലഭ്യമല്ലത്രേ. നിലവില്‍ ഭാഗികമായി വെള്ളം ഉണ്ടെങ്കിലും രണ്ടാഴ്ചയായി മോട്ടോര്‍ തകരാറ് മൂലം ജലം ലഭ്യമല്ളെന്ന് വീട്ടമ്മമാര്‍ പറയുന്നു. ഇത് പരിഹരിക്കാന്‍ നടപടിയായിട്ടില്ല. മാസം തോറും ഫീസായി വെള്ളത്തിന് 100 രൂപ അടച്ചുവരുന്നുണ്ട്. സ്വകാര്യ വ്യക്തികളുടെ വീട്ടുകളില്‍ നിന്നാണ് ഇപ്പോള്‍ വെള്ളം എത്തിക്കുന്നത്. പദ്ധതിയില്‍നിന്ന് ജലവിതരണം മുടങ്ങിയ സംഭവത്തെക്കുറിച്ച് വാര്‍ഡ് അംഗം കെ.കെ. ധന്‍ പദ്ധതി നടത്തിപ്പുകാരോട് അന്വേഷിച്ചെങ്കിലും കിണറില്‍ ജലം ഇല്ലന്നാണത്രെ മറുപടി ലഭിച്ചത്. മേഖലയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വീട്ടമ്മമാര്‍ കാലിക്കുടവുമായി പദ്ധതിക്ക് മുന്നിലത്തെി പ്രതിഷേധിച്ചു. ടാങ്കര്‍ ലോറിയിലെങ്കിലും മേഖലയില്‍ കുടിവെള്ളം എത്തിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്തംഗം കെ.കെ. ധന്‍ ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.