നികുതിവെട്ടിപ്പ്: 72 വാഹനങ്ങള്‍ പിടികൂടി

കൊല്ലങ്കോട്: തെരഞ്ഞെടുപ്പ് കമീഷന്‍െറ നിര്‍ദേശപ്രകാരം റവന്യൂ-പൊലീസ് സംഘത്തിന്‍െറ പരിശോധന ശക്തമാക്കി. നികുതി വെട്ടിച്ച് സാധനങ്ങള്‍ കടത്തിയ 72 വാഹനങ്ങളാണ് ആറു ദിവസത്തിനകം കുടുങ്ങിയത്. തെരഞ്ഞെടുപ്പിന്‍െറ ഭാഗമായി കുഴല്‍പണം, ആയുധങ്ങള്‍ കടത്തുന്നുണ്ടോയെന്ന് പരിശോധിക്കാനുള്ള തെരഞ്ഞെടുപ്പ് കമീഷന്‍െറ പ്രത്യേക സംഘമാണ് പരിശോധന തുടങ്ങിയത്. ഓമ്നി വാന്‍ മുതല്‍ കെ.എല്‍.ആര്‍.ടി.സി ബസ്, ലോറി എന്നിവ വരെ തടഞ്ഞുനിര്‍ത്തിയാണ് പരിശോധിക്കുന്നത്. പാലക്കാട് സിവില്‍ സ്റ്റേഷനിലെ മൂന്ന് തഹസില്‍ദാര്‍ തസ്തികയിലുള്ള ഉദ്യോഗസ്ഥരും നാല് സിവില്‍ പൊലീസ് ഉദ്യോഗസ്ഥരും വിവിധ വകുപ്പുകളിലെ ഹെഡ് ക്ളര്‍ക്കുമാരുമടക്കമുള്ള സംഘമാണ് പരിശോധന നടത്തുന്നത്. മംഗലം -ഗോവിന്ദാപുരം റോഡിലെ പരിശോധനയില്‍ മാത്രം ഒരാഴ്ച്ചക്കിടെ നികുതി വെട്ടിച്ച് സാധനങ്ങള്‍ കടത്തിയതിന് 72 വാഹനങ്ങളാണ് പിടികൂടിയത്. ഇവ ചെക്പോസ്റ്റുകളിലേക്ക് തിരിച്ചയച്ച് നികുതി അടച്ചതിനുശേഷമാണ് കടത്തിവിട്ടത്. അതേസമയം സ്വകാര്യ തോട്ടങ്ങളിലെ ഊടുവഴികള്‍ പൂര്‍ണമായും അടക്കാത്തതിനാല്‍ ഇതുവഴി ഏതുതരം സാധനങ്ങളും കേരളത്തിലേക്ക് കടത്താമെന്ന അവസ്ഥയാണുള്ളത്. കഴിഞ്ഞ ഒരു മാസത്തിനിടെ കേരളത്തില്‍നിന്ന് അതിര്‍ത്തി കടത്താന്‍ ശ്രമിച്ച 16.23 ലക്ഷം രൂപ അബ്രാംപാളയം, പൊള്ളാച്ചി, സത്തേുമട എന്നിവിടങ്ങളില്‍നിന്ന് തമിഴ്നാട് പൊലീസ് പിടികൂടിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.