പാലക്കാട്: കച്ചവട സ്ഥാപനങ്ങളില്‍ വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് എ.ഡി.എം യു. നാരായണന്‍കുട്ടി. ഉപഭോക്തൃതര്‍ക്ക പരിഹാര സമിതി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. റോഡരികിലെ തട്ടുകടകള്‍ക്കെതിരെയും ഗതാഗത തടസ്സം സൃഷ്ടിക്കുന്ന വാഹനങ്ങള്‍ക്കെതിരെയും നടപടിയെടുക്കും. ഓട്ടോകളില്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാത്തവര്‍ക്കെതിരെ ലീഗല്‍ മെട്രോളജി നടപടിയെടുക്കും. യൂനിഫോമിടാത്ത ബസ് കണ്ടക്ടര്‍മാര്‍, ടിക്കറ്റു നല്‍കാത്ത ബസുകള്‍ എന്നിവര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് ആര്‍.ടി.ഒ അറിയിച്ചു. ജലവിതരണത്തിന്‍െറ ഗുണമേന്മ പരിശോധിച്ച് ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ട മുനിസിപ്പാലിറ്റി, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്താന്‍ യോഗത്തില്‍ തീരുമാനിച്ചു. പച്ചക്കറികളിലെ മായം ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഭക്ഷണ പദാര്‍ഥങ്ങളില്‍ മായം ചേര്‍ക്കുന്നതിനെതിരെയും നടപടി സ്വീകരിക്കുമെന്ന് ഫുഡ് ആന്‍ഡ് സേഫ്റ്റി ഇന്‍സ്പെക്ടര്‍ യോഗത്തില്‍ അറിയിച്ചു. അളവ് കുറച്ച് പെട്രോള്‍ നല്‍കുന്ന പമ്പുകള്‍ക്കെതിരെ ലീഗല്‍ മെട്രോളജി, സിവില്‍ സപൈ്ളസ് വകുപ്പുകള്‍ക്ക് പരാതി നല്‍കാമെന്ന് യോഗത്തില്‍ പറഞ്ഞു. ജില്ലാ സപൈ്ള ഓഫിസര്‍ എസ്.ആര്‍. ഷാദക്ഷാ, കണ്‍സ്യൂമര്‍ ഡിസ്പ്യൂട്ട് റിട്രസെല്‍ ഫോറം സൂപ്രണ്ട് കെ. അജിത്കുമാര്‍, ലീഗല്‍ മെട്രോളജി അസിസ്റ്റന്‍റ് കണ്‍ട്രോളര്‍ അബ്ദുല്‍ സലീം, ഫുഡ് ആന്‍ഡ് സേഫ്റ്റി ഇന്‍സ്പെക്ടര്‍ സി.എസ്. രാജേഷ്, താലൂക്ക് സപൈ്ള ഓഫിസര്‍മാര്‍, വിവിധ കണ്‍സ്യൂമര്‍ സംഘടനാ പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വ്യാപാരസംഘടനകള്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.