ബാങ്ക് ഉപരോധ സമരത്തിനിടെ സംഘര്‍ഷം

മുണ്ടൂര്‍: കാഞ്ഞിക്കുളം സര്‍വിസ് സഹകരണ സംഘം ബാങ്കിന്‍െറ എഴക്കാട് ശാഖ ഉപരോധ സമരത്തിനിടെയുണ്ടായ വാക്കേറ്റം ഉന്തും തള്ളില്‍ കലാശിച്ചതിനെ തുടര്‍ന്ന് പൊലീസ് ലാത്തിവീശി. കല്ളേറിലും അടിയിലും അഞ്ചുപേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ ഒമ്പതേ മുക്കാലോടെയാണ് സംഭവങ്ങളുടെ തുടക്കം. ശനിയാഴ്ച പത്തരയോടെ ബാങ്ക് പ്രവര്‍ത്തിച്ചതില്‍ പ്രതിഷേധിച്ചും ക്രമക്കേട് ആരോപിച്ചുമാണ് മുണ്ടൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബി.ജെ.പി മുണ്ടൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബി.ജെ.പി പ്രവര്‍ത്തകരും ഉപരോധത്തിനത്തെിയത്. ശനിയാഴ്ച രാത്രി ബാങ്കിനകത്തുണ്ടായിരുന്ന രണ്ട് ജീവനക്കാര്‍ ബാങ്കിന്‍െറ കവാടത്തിന് മുന്നിലൂടെ അകത്ത് കടക്കാന്‍ ശ്രമിച്ചപ്പോള്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ഇവരെ അകത്ത് പ്രവേശിപ്പിക്കരുതെന്ന് നിര്‍ബന്ധം പിടിച്ചു. ഇതിനെ തുടര്‍ന്നുണ്ടായ ഉന്തും തള്ളും നിയന്ത്രിക്കാന്‍ ഹേമാംബിക നഗര്‍ സി.ഐ വിനുവിന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തത്തെി സമരം ചെയ്യുന്നവരോട് ചര്‍ച്ച നടത്തി. ഇരു പാര്‍ട്ടികളുടെയും സഹകരണ അസി. രജിസ്ട്രാറുടെയും സാന്നിധ്യത്തില്‍ സംശയം ദൂരീകരിക്കാന്‍ അവസരമൊരുക്കാമെന്ന് ഉറപ്പുനല്‍കി. കോണ്‍ഗ്രസിന്‍െറയും ബി.ജെപിയുടെയും പ്രതിനിധികളും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലം എം.എല്‍.എ കെ.വി. വിജയദാസും ബാങ്കിനകത്തു പ്രവേശിച്ചതോടെ പ്രതിഷേധവുമായി എത്തിയ സി.പി.എം പ്രവര്‍ത്തകരും സമരക്കാരും മുദ്രാവാക്യം വിളിയും മറ്റുമായി വഴക്കുതുടങ്ങി. ഇതിനിടയില്‍ കല്ളേറും കൊടികെട്ടാന്‍ നിയോഗിച്ച വടിയും കൊണ്ടുള്ള അടിയും ആരംഭിച്ചതോടെ സംഘര്‍ഷാവസ്ഥ ഒഴിവാക്കാന്‍ കോങ്ങാട് സ്റ്റേഷനില്‍നിന്നും കല്ളേക്കാട് ക്യാമ്പില്‍നിന്നും എത്തിയ പൊലീസ് ലാത്തിവീശി സമരക്കാരെ ആട്ടിയോടിച്ചു. കോങ്ങാട് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ പൊലീസ് ഓഫിസര്‍ ശിവചന്ദ്രന്‍, സിവില്‍ പൊലീസ് ഓഫിസര്‍ മണികണ്ഠന്‍, മുണ്ടൂര്‍ ബ്ളോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് കെ.എം. മൊയ്തുപ്പ (65) സി.പി.എം മുണ്ടൂര്‍ ലോക്കല്‍ സെക്രട്ടറി ഒ.സി. ശിവന്‍ (58) ബി.ജെ.പി പ്രവര്‍ത്തകനും എഴക്കാട് അമ്പാഴക്കുണ്ട് സ്വദേശിയുമായ ജയപ്രകാശന്‍ (34) എന്നിവരെ പരിക്കുകളോടെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. സംഭവത്തില്‍ കോണ്‍ഗ്രസ്, സി.പി.എം, ബി.ജെ.പി, കോങ്ങാട് പൊലീസ് എന്നിവരുടെ പരാതിപ്രകാരം നാലു കേസുകള്‍ കോങ്ങാട് പൊലീസ് രജിസ്റ്റര്‍ ചെയ്തു. പട്ടാമ്പിയില്‍നിന്നത്തെിയ സംഘം 2451.5 ഗ്രാം സ്വര്‍ണമാണ് ലേലം ചെയ്തതെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. 54,00,303 ബാങ്കിലടച്ചു. പണം എണ്ണിത്തിട്ടപ്പെടുത്തുന്നതിന് സമയമെടുത്തതാണ് ഒരു കൂട്ടമാളുകളുടെ ഇടപെടലിന് കാരണമെന്നും അധികൃതര്‍ പറഞ്ഞു. തിങ്കളാഴ്ച ബാങ്ക് ശാഖ പതിവുപോലെ പ്രവര്‍ത്തിച്ചതായി ബാങ്ക് പ്രസിഡന്‍റ് എന്‍. ബാലകൃഷ്ണനും വൈസ് പ്രസിഡന്‍റ് വി.സി. ശിവദാസനും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.