പാലക്കാട്: സിന്തറ്റിക് ട്രാക്ക് നിര്‍മാണോദ്ഘാടന വേദി പഴയതും പുതിയതുമായ തലമുറയിലെ കായികതാരങ്ങളുടേയും പരിശീലകരുടേയും സംഗമവേദിയായി. ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജിന്‍െറ സാന്നിധ്യം കായികതാരങ്ങള്‍ക്ക് ആവേശമായി. ജില്ലയില്‍ അതിഥിയായത്തെിയ അഞ്ജു ബോബി ജോര്‍ജിനോടൊപ്പം നിന്ന് സെല്‍ഫിയെടുക്കാന്‍ കായിക താരങ്ങള്‍ തിക്കിതിരക്കി. ഉദ്ഘാടന ചടങ്ങിനുശേഷം അഞ്ജു പുതുതാരങ്ങളുമായി ആശയവിനിയമത്തിനും വിശേഷങ്ങള്‍ പങ്കുവെക്കാനും സമയം കണ്ടത്തെി. കേരളത്തിന്‍െറ കായിക തലസ്ഥാനമായ പാലക്കാടിന് സ്വന്തമായി സിന്തറ്റിക് ട്രാക്ക് എന്ന ചിരകാല സ്വപ്നം യാഥാര്‍ഥ്യമാവുന്നതിന്‍െറ സന്തോഷത്തിലായിരുന്നു എല്ലാവരും. ബംഗളൂരുവില്‍നിന്ന് വിമാനമാര്‍ഗം കോയമ്പത്തൂരിലത്തെിയ അഞ്ജു രാവിലെ 11ഓടെയാണ് നിര്‍മാണോദ്ഘാടന ചടങ്ങിനത്തെിയത്. രാജ്യത്തിന് കായിക താരങ്ങളെ ഉല്‍പാദിപ്പിക്കുന്ന ഫാക്ടറിയാണ് കേരളമെന്നും പാലക്കാടിന് ഇതില്‍ പ്രഥമ സ്ഥാനമുണ്ടെന്നും അവര്‍ പറഞ്ഞു. പാലക്കാടിന് സ്വന്തമായി സിന്തറ്റിക് ട്രാക്ക് യാഥാര്‍ഥ്യമാവുന്നതില്‍ വളരെ സന്തോഷമുണ്ട്്. അര്‍ജുന അവാര്‍ഡ് ജേതാവ് പ്രീജ ശ്രീധരനും ചടങ്ങിനത്തെിയിരുന്നു. ഇടുക്കി രാജാക്കാട്ട് 150 മീറ്റര്‍ നീളമുള്ള പരുപരുത്ത മൈതാനത്താണ് താന്‍ ഓട്ടം തുടങ്ങിയത്. സിന്തറ്റിക് ട്രാക്കില്‍ ഓടി പരിശീലിക്കാന്‍ പുതിയ കുട്ടികള്‍ക്ക് നമ്മുടെ നാട്ടില്‍തന്നെ അവസരം കിട്ടുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും സ്പോര്‍ട്സ് നിര്‍ത്തിയ താന്‍ സിന്തറ്റിക് ട്രാക്ക് കണ്ട് ഓടാന്‍ തുടങ്ങിയാല്‍ അദ്ഭുതപ്പെടേണ്ടതില്ളെന്നും പ്രീജ ശ്രീധരന്‍ പറഞ്ഞു. കാലിക്കറ്റ് യൂനിവേഴ്സിറ്റി മുന്‍ കായികവകുപ്പ് മേധാവിയും നിരവധി കായിക താരങ്ങളുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച കോച്ചുമായ ഡോ. എസ്.എസ്. കൈമള്‍ ചടങ്ങിനത്തെിയിരുന്നു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷണന്‍ അദ്ദേഹത്തെ പൊന്നാടയണിയിച്ച് ആദരിക്കുകയും ഉപഹാരം സമ്മാനിക്കുകയും ചെയ്തു. ദേശീയ സ്കൂള്‍ മീറ്റുകളില്‍ ജില്ലയുടെ യശസ്സുയര്‍ത്തിയ പറളി, മുണ്ടൂര്‍, മാത്തൂര്‍ സ്കൂളുകളിലെ കായികാധ്യാപകരായ മനോജ്, സിജിന്‍, സുരേന്ദ്രന്‍ എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. വിവിധ മീറ്റുകളില്‍ പാലക്കാടിന്‍െറ അഭിമാനമായ എം.ഡി. താര, കെ.ടി. നീന, പി.യു. ചിത്ര, ശോഭ, രാമേശ്വരി, ജിഷ, വിജിഷ, ഗണേഷ്, രതീഷ്, ജിന്‍സി, ആദിത്യ ശരത്, ചിരാഗ് മുകുന്ദന്‍ തുടങ്ങിയ പുതിയ തലമുറയിലെ കായിക താരങ്ങള്‍ക്ക് പ്രത്യേക അവാര്‍ഡ് സമ്മാനിച്ചു. ഷാഫി പറമ്പില്‍ എം.എല്‍.എ, ജില്ലാ അത്ലറ്റിക് അസോസിയേഷന്‍ പ്രസിഡന്‍റ് ടി. ഹരിദാസ്, ബിജിമോള്‍, നാസര്‍ തുടങ്ങിയവരാണ് പരിപാടിക്ക് നേതൃത്വം നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.