മൂലത്തറയിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു

പാലക്കാട്: മഴ കുറഞ്ഞതിനാല്‍ ആളിയാറില്‍ നിന്ന് മൂലത്തറ റെഗുലേറ്ററിലത്തെുന്ന വെള്ളത്തിന്‍െറ അളവ് കുറഞ്ഞു. സെക്കന്‍ഡില്‍ 3500 ഘനയടി വെള്ളമാണ് മൂലത്തറയിലത്തെുന്നത്. ആളിയാറില്‍ തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച പുലര്‍ച്ചെയുമായി എട്ട് മില്ലിമീറ്റര്‍ മഴയേ പെയ്തിട്ടുള്ളൂ. ആളിയാര്‍ അണക്കെട്ടിനു താഴെ പാലാര്‍, ഉപ്പാര്‍, നല്ലാര്‍ പ്രദേശങ്ങളില്‍ മഴക്ക് ശമനമുള്ളതിനാല്‍ അതുവഴി ചിറ്റൂര്‍ പുഴയിലേക്ക് എത്തുന്ന വെള്ളത്തിന്‍െറ അളവിലും കുറവുണ്ട്. മഴ തുടര്‍ന്നാല്‍ തിരുമൂര്‍ത്തി അണക്കെട്ട് തുറന്നു വിടുമെന്ന് തമിഴ്നാട് തിങ്കളാഴ്ച ആദ്യ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ചൊവ്വാഴ്ചയോടെ ഇതിനുള്ള സാധ്യത കുറഞ്ഞു. പരമാവധി 1337 അടി സംഭരണശേഷിയുള്ള തിരുമൂര്‍ത്തിയില്‍ ജലനിരപ്പ് 1334 അടിയില്‍ എത്തിയിട്ടുണ്ടെങ്കിലും മഴക്ക് ശമനം വന്നതിനാല്‍ ഡാം തുറക്കേണ്ടി വരില്ളെന്നാണ് പൊതുവെയുള്ള നിഗമനം. കേരളത്തിന്‍െറ അഭ്യര്‍ഥന പ്രകാരം ആളിയാറില്‍നിന്ന് വെള്ളം തുറന്നുവിടുന്നതിന് തമിഴ്നാട് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മൂലത്തറയില്‍ സെക്കന്‍ഡില്‍ 10,000 അടിക്കു മുകളില്‍ വെള്ളം എത്തരുതെന്നാണ് കേരളം ആവശ്യപ്പെട്ടത്. ഇതംഗീകരിച്ച് ആളിയാറിന്‍െറ രണ്ട് ഷട്ടറുകള്‍ മാത്രമാണ് തമിഴ്നാട് തുറന്നിട്ടുള്ളൂ. ചിറ്റൂര്‍ പുഴയുടെ തടങ്ങളില്‍ നാശനഷ്ടമൊഴിവാക്കാന്‍ ആളിയാര്‍ ഡാമില്‍ 1049 അടിയില്‍ ജലം ക്രമീകരിച്ചു നിര്‍ത്തിയിരിക്കുകയാണ്. 1050 അടിയാണ് അണക്കെട്ടിന്‍െറ പരമാവധി സംഭരണ ശേഷി. ഞായറാഴ്ച 10,000 ഘനയടി വെള്ളം വരെ മൂലത്തറ റെഗുലേറ്ററില്‍ എത്തിയിരുന്നു. ഇതിന്‍െറ അളവ് ക്രമേണ കുറഞ്ഞു വന്നു. ആറു വര്‍ഷം മുമ്പ് തകര്‍ന്ന മൂലത്തറ റെഗുലേറ്ററിന്‍െറ ഒരു ഭാഗം പുനര്‍ നിര്‍മിച്ചിട്ടില്ല. ഇതുമൂലം നീരൊഴുക്ക് നിയന്ത്രിച്ചു നിര്‍ത്താനാവുന്നില്ല. വെള്ളം പാഴാവുന്നതിനാല്‍ ചിറ്റൂര്‍ നദീതട പ്രദേശങ്ങളില്‍ വേനലില്‍ കടുത്ത കുടിവെള്ള ക്ഷാമവും കൃഷി ഉണങ്ങുന്നതും പതിവാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.