അധികൃതരുടെ അറിവോടെ അനധികൃത മദ്യക്കച്ചവടം

കൂറ്റനാട്: അനധികൃത മദ്യക്കച്ചവടക്കാരെകൊണ്ട് പൊറുതി മുട്ടിയ പൊതുപ്രവര്‍ത്തകന്‍ എക്സൈസ് ഓഫിസിലേക്ക് വിളിച്ചു, സാര്‍ കക്കാട്ടിരിയില്‍ വിദേശമദ്യവില്‍പന തകൃതിയാണെന്ന്. വിവരം രഹസ്യമായി ശേഖരിച്ച അധികാരികള്‍ കുറച്ചു സമയത്തിന് ശേഷം സ്ഥലത്തത്തെി ആരെയും കണ്ടത്തൊനായില്ളെന്ന മറുപടി നല്‍കി സ്ഥലം വിട്ടു. തൊട്ടു പിന്നില്‍ ആവശ്യക്കാരന്‍ വന്നു സാധനം വാങ്ങിപോയി. കക്കാട്ടിരിയില്‍ കഴിഞ്ഞ ദിവസം അരങ്ങേറിയ സംഭവമാണിത്. രഹസ്യ വിവരം നല്‍കുന്നത് ചോര്‍ത്തി മദ്യലോബിയെ സഹായിക്കുന്ന അധികൃതരുടെ നടപടിയില്‍ വ്യാപക പ്രതിഷേധവും ഉടലെടുത്തു കഴിഞ്ഞു. കക്കാട്ടിരി, കോട്ടപ്പാടം, കൂറ്റനാട് തുടങ്ങി മിക്കയിടത്തും ഇത്തരത്തില്‍ കച്ചവടക്കാര്‍ തമ്പടിച്ചു കഴിഞ്ഞു. എടപ്പാള്‍, കുന്ദംകുളം, കുളപ്പുള്ളി തുടങ്ങിയ സ്ഥലങ്ങളിലെ ബിവറേജ് ശാലകളില്‍ നിന്ന് മൊത്തമായി മദ്യം ശേഖരിക്കുകയാണ് പതിവ്. പലചരക്ക് കടകളിലും കൂള്‍ബാറിലും ഒൗണ്‍സ് കണക്കിലാണ് വിതരണം. ചില വീടുകള്‍ കേന്ദ്രീകരിച്ചും ഇത്തരത്തില്‍ മദ്യവില്‍പന തകൃതിയാണെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.