അധ്യാപക പാക്കേജ്: കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കണം –കെ.എസ്.ടി.യു

മണ്ണാര്‍ക്കാട്: അധ്യാപക പാക്കേജ് സ്റ്റേ ചെയ്ത ഹൈകോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കി അധ്യാപകര്‍ക്ക് ജോലി സുരക്ഷയും ശമ്പളവും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് കെ.എസ്.ടി.യു ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്‍റ് പി.ഇ.എ. സലാം അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്‍റ് ഹമീദ് കൊമ്പത്ത്, സെക്രട്ടറി ഇ. മുസ്തഫ, ജില്ലാ സെക്രട്ടറി കരിം പടുകുണ്ടില്‍, സി.എം. അലി, സി.പി. ഖാലിദ്, പി. ഉണ്ണീന്‍കുട്ടി, എം.എസ്. കരീം, കെ.പി.എ. സലീം, കല്ലിങ്ങല്‍ മുഹമ്മദാലി, സി. ഖാലിദ്, ആര്‍. സുരേഷ്, ഉമ്മര്‍ ഫാറൂഖ്, ടി.സി. സുരേഷ്, ടി.കെ.എം. ഹനീഫ എന്നിവര്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.