മലപ്പുറം: പ്രളയാനന്തരം പകര്‍ച്ചവ്യാധി പടരാതിരിക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ ജാഗ ്രത പുലര്‍ത്തണമെന്ന് മന്ത്രി കെ.കെ. ശൈലജ. മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും വിവിധ വകുപ്പ് മേധാവികളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ശുദ്ധമായ കുടിവെള്ളം വിതരണം ചെയ്യണം. എലിപ്പനി, എച്ച്1 എന്‍1, മറ്റ് വൈറസ് പനികള്‍ എന്നിവ നേരത്തേ കണ്ടെത്തി ചികിത്സിക്കണം. മരുന്നുകള്‍ ജില്ലയില്‍ സ്റ്റോക്കുണ്ട്. നിലമ്പൂര്‍ മേഖല കേന്ദ്രീകരിച്ച് പ്രത്യേക ആരോഗ്യ കാമ്പയിന് നടത്തും. ജില്ലയില്‍ 16 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളടക്കം 138 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് പ്രളയത്തില്‍ നഷ്ടമുണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ജില്ല കലക്ടര്‍ ജാഫര്‍ മലിക്, ഡി.എം.ഒമാരായ ഡോ. കെ. സക്കീന, ഡോ. കെ. സുശീല, ഡോ. ഷീബ, െഡപ്യൂട്ടി കലക്ടര്‍ ജെ.ഒ. അരുണ്‍, എന്‍.എച്ച്.എം പ്രോഗ്രാം മാനേജര്‍ ഡോ. എ. ഷിബുലാല്‍ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.