മഞ്ചേരി: മെഡിക്കല്‍ കോളജിലെ കോവിഡ് പരിശോധന ലാബിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചുവരുന്നതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. കോവിഡ് ലാബില്‍ പരിശോധിക്കേണ്ട സാമ്പിളുകളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിലാണ് രോഗികള്‍ക്കും സ്രവപരിശോധന നടത്തുന്നവര്‍ക്കുമുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നത്. ഇതിനായി പുതിയ ബയോ സേഫ്റ്റി കാബിനെറ്റും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിനുള്ള ഓര്‍ഡര്‍ നല്‍കിയതായും അടുത്തദിവസം അവ മെഡിക്കല്‍ കോളജില്‍ എത്തുമെന്നും ഡി.എം.ഒ അറിയിച്ചു. നിലവിലെ ജീവനക്കാര്‍ക്ക് പുറമെ ഏഴ് ടെക്‌നീഷ്യന്മാർ, അഞ്ച് ജൂനിയര്‍ ലാബ് അസിസ്റ്റൻറുമാര്‍, രണ്ട് ശുചീകരണ ജീവനക്കാര്‍, മൂന്ന് ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍ എന്നിവരെയും നിയമിച്ചിട്ടുണ്ട്. ഇതിനുപുറമെ രണ്ട് റിസര്‍ച് ഓഫിസര്‍മാര്‍, മൂന്ന് ടെക്‌നീഷ്യന്മാര്‍ എന്നിവരെ കൂടി നിയമിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ജില്ലയിൽ കോവിഡ് രോഗികളുടെയും നിരീക്ഷണത്തിൽ കഴിയുന്നവരുടെയും എണ്ണം ദിനംപ്രതി വർധിച്ചതോടെ ഒരാഴ്ച കഴിഞ്ഞാണ് പരിശോധനഫലം വന്നിരുന്നത്. ഇതോടെയാണ് മെഡിക്കൽ കോളജിലെ പി.സി.ആർ ലാബിൽ കൂടുതൽ സൗകര്യം ഒരുക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.