ശുചിത്വ ദിനമാചരിച്ചു മങ്കട: നാടെങ്ങും ശുചിത്വ ദിനമാചരിച്ചു. മാലിന്യം തള്ളല്‍ കാരണം ദുര്‍ഗന്ധം വമിക്കുന്ന പാലക്കതടത്തെ റോഡരികുകള്‍ മങ്കട ട്രോമാകെയര്‍ പ്രവര്‍ത്തകര്‍ ശുചീകരിച്ചു. വര്‍ഷങ്ങളായി മങ്കടക്കും തിരൂര്‍ക്കാടിനുമിടയിലെ സംസ്ഥാന പാതയോരത്താണ് മാലിന്യം തള്ളല്‍ നടക്കുന്നത്. ചത്ത മൃഗങ്ങളുടെ അവശിഷ്ടങ്ങളും കക്കൂസ് മാലിന്യവും വീടുകളില്‍നിന്നും മറ്റും ഒഴിവാക്കുന്ന അജൈവ മാലിന്യമടക്കം റോഡരികുകളില്‍ പരന്നു കിടക്കുകയാണ്. മങ്കട പൊലീസ് പിടിച്ചിട്ട തൊണ്ടിവാഹനങ്ങളും ഈ ഭാഗത്തുതന്നെ കാടുമൂടി കിടക്കുകയാണ്. ഇത് നീക്കം ചെയ്യണമെന്ന ആവശ്യം ഇതുവരെ നടപ്പായിട്ടില്ല. മങ്കടയിലെ 30 പേരടങ്ങുന്ന ട്രോമാകെയര്‍ പ്രവര്‍ത്തകരാണ് ഞായറാഴ്ച രാവിലെ മുതല്‍ ശുചീകരണം നടത്തിയത്. രക്ഷാധികാരി സമദ് പറച്ചികോട്ടില്‍, അനൂപ്, ആരിഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പടം...mc Palakathadam മങ്കട: ചേരിയം ഫ്രണ്ട്‌സ് ക്ലബ് പ്രവര്‍ത്തകര്‍ ചേരിയം അങ്ങാടിയും റോഡിൻെറ ഇരുവശങ്ങളും ശുചീകരിച്ചു. മലപ്പുറം വെറ്ററന്‍സ് സെവന്‍സ് ഫുട്‌ബാള്‍ അസോസിയേഷന്‍ ജില്ല പ്രസിഡൻറ് ഷാജി ആലങ്ങാടന്‍ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡൻറ് ഷാനവാസ് ആലങ്ങാടന്‍ ക്ലബ് സെക്രട്ടറി നൗഷാദ്, ജാഫര്‍, ഹബീബ് എന്നിവര്‍ നേതൃത്വം നല്‍കി. പെരിന്തൽമണ്ണ: 'നാടുകാക്കാൻ കൈകോർക്കുക' വെൽഫെയർ പാർട്ടി ആരോഗ്യ ശുചിത്വ കാമ്പയിൻ ഈസ്റ്റ് ജില്ലതല ഉദ്ഘാടനം ജില്ല ട്രഷറർ എ. ഫാറൂഖ് ശാന്തപുരം നിർവഹിച്ചു. പെരിന്തൽമണ്ണ നഗരസഭ ബുഷ്റ കോർണർ പ്രദേശത്ത് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. എ. നദീം നേതൃത്വം നൽകി. പടം pmna1 വെൽഫെയർ പാർട്ടി ശുചീകരണ കാമ്പയിൻ ഈസ്റ്റ് ജില്ലതല ഉദ്ഘാടനം ജില്ല ട്രഷറർ എ. ഫാറൂഖ് നിർവഹിക്കുന്നു പടം...mc m abdul hameed retd പടം...mc n shailaja retd പടം...mc c valsala retd മങ്കട ജി.എല്‍.പി സ്‌കൂളില്‍നിന്ന് വിരമിക്കുന്ന എം. അബ്ദുൽ ഹമീദ്, എന്‍. ഷൈലജ, സി. വല്‍സല. പടം...pmna2 ks beena retd അങ്ങാടിപ്പുറം കോട്ടപ്പറമ്പ് എ.എം.എൽ.പി സ്കൂൾ പ്രധാനാധ്യാപിക കെ.എസ്. ബീന പടം...pmna3 dr said mohamed salim retd സർവിസിൽനിന്ന് വിരമിക്കുന്ന പെരിന്തൽമണ്ണ ഗവ. ആയുർവേദ ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫിസർ ഡോ. സെയ്ത് മുഹമ്മദ് സലീം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.