സർക്കാറി​നെ പ്രശംസിച്ച ഡി.സി.സി ജനറൽ സെക്രട്ടറിയെ പുറത്താക്കി

മലപ്പുറം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാറിൻെറ നിലപാടുകളെ പ്രശംസിച്ച മലപ്പുറം ഡി.സി.സി ജനറൽ സെക്രട്ടറി ടി.കെ. അലവിക്കുട്ടിയെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. സർക്കാർ നിലപാടിനെ അനുകൂലിക്കുകയും എതിർക്കുന്നവരെ വിമർശിക്കുകയും ചെയ്ത് ഇദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തി, പ്രതിഛായ മോശമാക്കി, പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന സന്ദർഭം സൃഷ്ടിച്ചു തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അലവിക്കുട്ടിക്കെതിരെ ഡി.സി.സി പ്രസിഡൻറ് അഡ്വ. വി.വി. പ്രകാശ് നടപടിയെടുത്തത്. കോൺ‌ഗ്രസ്-എസ് സംസ്ഥാന സെക്രട്ടറിയായിരുന്ന ഇദ്ദേഹം പത്ത് വർഷം മുമ്പാണ് കോൺഗ്രസിലെത്തിയത്. ഇത് രാഷ്ട്രീയകളിക്കുള്ള സമയമല്ലെന്നും ജനപക്ഷത്ത് ഉറച്ചുനിൽക്കുമെന്നും അലവിക്കുട്ടി പ്രതികരിച്ചു. mpg tk alavikutty ടി.കെ. അലവിക്കുട്ടി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.