കോക്കൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ അണുമുക്തമാക്കി

ചങ്ങരംകുളം: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ വീണ്ടും നടത്താനിരിക്കെ കോക്കൂർ അബ്ദുൽ ഹയ്യ് ഹാജി മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്കൂളും പരിസരവും മുസ്‌ലിം യൂത്ത് ലീഗിൻെറയും യൂത്ത് കോൺഗ്രസിൻെറയും നേതൃത്വത്തിൽ അണുമുക്തമാക്കി. ഉദ്ഘാടനം അഷ്റഫ് കോക്കൂർ നിർവഹിച്ചു. ടെലിമെഡിസിൻ കൗൺസലിങ് പ്രോഗ്രാം വളാഞ്ചേരി: ലോക്ഡൗൺ കാലത്ത് പൊതുജനങ്ങൾക്ക് ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ സംബന്ധിച്ച ആശങ്കകൾ പരിഹരിക്കുന്നതിന് വളാഞ്ചേരി പൊലീസ് ടെലിമെഡിസിൻ കൗൺസലിങ് പ്രോഗ്രാം ആരംഭിച്ചു. വിദഗ്ധ ഡോക്ടർമാരുമായി ആശയവിനിമയം നടത്തുന്നതിനും ഉപദേശങ്ങൾ സ്വീകരിക്കുന്നതിനും ഐ.എം.എ വളാഞ്ചേരി യൂനിറ്റുമായി സഹകരിച്ചാണ് പ്രോഗ്രാം ആരംഭിച്ചതെന്ന് വളാഞ്ചേരി ഇൻസ്പെക്ടർ ഷാജി അറിയിച്ചു. ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരമാണ് പരിപാടി ആരംഭിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.