നിരീക്ഷണത്തിലായിരുന്ന യുവാവ് കോവിഡ് കെയർ സൻെറർ വിട്ടു വളാഞ്ചേരി: നഗരസഭയുടെ നേതൃത്വത്തിൽ ചങ്ങമ്പള്ളി ആയുർവേദ നഴ്സിങ് ഹോമിലെ കോവിഡ് കെയർ സൻെററിൽനിന്ന് 14 ദിവസത്തെ നിരീക്ഷണത്തിനുശേഷം യുവാവ് മടങ്ങി. വീട്ടിലേക്ക് മടങ്ങുന്നതിനുള്ള അനുമതി പത്രം വളാഞ്ചേരി മെഡിക്കൽ ഓഫിസർ ഡോ. സൽവ കൈമാറി. കോവിഡ് കെയർ സൻെററിൽ ക്വാറൻറീനിൽ ആറ് പേരും വീട്ടിൽ നിരീക്ഷണത്തിൽ 47 പേർ ഉൾപ്പെടെ ആകെ 53 പേർ നഗരസഭയിൽ നിരീക്ഷണത്തിലുണ്ട്. ഹോം ക്വാറൻറീനിൽ ഉണ്ടായിരുന്ന 11 പേർ നിരീക്ഷണം അവസാനിപ്പിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.