മഹാരാഷ്​ട്രയിൽ കുടുങ്ങിയ യുവാക്കൾ ഇന്ന് നാടണയും

പെരിന്തൽമണ്ണ: മഹാരാഷ്ട്രയിലെ വർധ ജില്ലയിൽ ഫാബ്രിക്കേഷൻ ജോലിക്കായി പോയി ലോക് ഡൗണിൽ കുടങ്ങിയ ശാന്തപുരം മുള്ള്യാകുർശ്ശി സ്വദേശികളായ അഞ്ചുപേരും കോഴിക്കോട് കടലുണ്ടി സ്വദേശികളായ നാലുപേരും അടക്കം ഒമ്പതുപേർ യാത്ര തിരിച്ചു. ഏഴുപേർക്ക് യാത്ര ചെയ്യാവുന്ന വാഹനത്തിൽ വെള്ളിയാഴ്ച വൈകീട്ടാണ് പുറപ്പെട്ടത്. ശനിയാഴ്ച രാത്രി വാളയാറിൽ നടപടികൾ പൂർത്തിയാക്കി ഞായറാഴ്ച പുലർച്ച നാട്ടിലെത്താമെന്ന് സംഘം അറിയിച്ചിട്ടുണ്ട്. നാടണയാൻ കഴിയാതെ പ്രതിസന്ധിയിലായ യുവാക്കൾ കെ.എം.സി.സി ഭാരവാഹികളെയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും ബന്ധപ്പെട്ടിരുന്നു. പടം pmna1 മഹാരാഷ്ട്രയിൽ കുടുങ്ങിയ യുവാക്കൾ യാത്രതിരിക്കും മുമ്പ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.