പരപ്പനങ്ങാടി: പുത്തൻപീടികക്കടുത്ത് വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ പണവും വസ്ത്രങ്ങളും മോഷണംപോയി. ഒഡിഷ സ്വദേശികളായ പൊഡിഹാരി, സൊൻഡു എന്നിവരുടെ 5800 രൂപയും വസ്ത്രങ്ങളുമാണ് മോഷണംപോയത്. മുറിയുടെ മുകൾഭാഗത്ത് കൂടെ അകത്ത് കടന്നാണ് മോഷണം. ധരിച്ച വസ്ത്രമല്ലാതെ മറ്റെല്ലാം നഷ്ടപ്പെട്ട യുവാക്കളുടെ കരച്ചിൽ കേട്ട് ഓടിക്കൂടിയ നാട്ടുകാർ പൊലീസിനെ അറിയിച്ചു. സമീപത്തെ അൻസി മോട്ടോർസിലെ സി.സി.ടി.വി കാമറ പരിശോധിച്ച പൊലീസ് മോഷ്ടാവിനെ തിരിച്ചറിഞ്ഞതായി അറിയുന്നു. മറ്റൊരു അന്തർസംസ്ഥാന തൊഴിലാളിയാണ് മോഷ്ടാവെന്നാണ് സൂചന. എടരിക്കോട് സ്‌കൂൾ അണുമുക്തമാക്കി കോട്ടക്കൽ: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കുട്ടികൾ എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്ന എടരിക്കോട് പി.കെ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ 130 പരീക്ഷ മുറികളും വരാന്തകളും സ്കൂൾ ബസുകളും അണുമുക്തമാക്കി. എടരിക്കോട് ഗ്രാമപഞ്ചായത്തിൻെറയും ആരോഗ്യവകുപ്പിൻെറയും നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ. ചാരായവും കഞ്ചാവുമായി യുവാവ് പിടിയിൽ പരപ്പനങ്ങാടി: അച്ചനമ്പലത്ത് ക്വാർട്ടേഴ്സിൽ വാടകക്ക് താമസിക്കുന്ന തിരൂരങ്ങാടി ചെറുമുക്ക് സ്വദേശി തെക്കുംചേരി വീട്ടിൽ ഫസലുൽ ആബിദ് (30) രണ്ടര ലിറ്റർ ചാരായവും 450 ഗ്രാം കഞ്ചാവുമായി പിടിയിലായി. എക്സൈസ് ഇൻസ്പെക്ടർ മുഹമ്മദ് ഷഫീഖും പാർട്ടിയും നടത്തിയ പരിശോധനയിൽ പ്രിവൻറിവ് ഓഫിസർ പ്രജോഷ്‌കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ ഷിജിത്, സുബാഷ്, സിന്ധു, ഡ്രൈവർ വിനോദ്‌കുമാർ എന്നിവർ പങ്കെടുത്തു. പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.