പെരിന്തൽമണ്ണ: വിധവകൾക്കും 50 കഴിഞ്ഞ അവിവാഹിതർക്കുമുള്ള മുടങ്ങിയ സാമൂഹികസുരക്ഷ പെൻഷൻ സർക്കാർ അനുവദിച്ചു. സംസ്ഥാനത്ത് 1245 പേർക്കായി 75.45 ലക്ഷം രൂപയാണ് അനുവദിച്ചത്. 2019 ഒക്ടോബർ മുതൽ 2020 ഏപ്രിൽ വരെയുള്ള പെൻഷനാണ് ഡിജിറ്റൽ സൈൻ നൽകിയില്ലെന്ന കാരണത്തിൽ തടഞ്ഞുവെച്ചിരുന്നത്. പഞ്ചായത്തുകളുടെ അനാസ്ഥയിലാണ് മിക്കയിടത്തും പെൻഷൻ മുടങ്ങിയത്. പുനർവിവാഹം നടത്തിയിട്ടില്ലെന്ന് കാണിച്ച് സത്യവാങ്മൂലം നൽകിയ നിർധനരായ ഗുണഭോക്താക്കളുടെ രേഖ യഥാസമയം വെബ്സൈറ്റിൽ േചർക്കാത്തതും കാരണമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.