കോവിഡ് ഡ്യൂട്ടിക്ക് ഹാജരായില്ല; അധ്യാപകനെതിരെ കേസെടുക്കും

തൃശൂർ: കോവിഡ് കെയർ സൻെററിൽ നിശ്ചയിച്ച ജോലിക്ക് ഹാജരാകാതിരുന്ന അധ്യാപക‍ൻെറ പേരിൽ കേസെടുക്കാൻ കലക്ടർ എസ്. ഷാനവാസ് പൊലീസിന് നിർദേശം നൽകി. കുന്നംകുളം ഗവ. ഹൈസ്കൂളിലെ (ഡെഫ്) അധ്യാപകനായ കെ. ജോബ്സൺ എബ്രഹാമിനെതിരെയാണ് നടപടി. കുന്നംകുളം പി.എസ്.എം ഡൻെറൽ കോളജിലെ കോവിഡ് കെയർ സൻെററിൽ 16 മുതൽ 22 വരെ ഇദ്ദേഹത്തിന് പ്രത്യേക ഡ്യൂട്ടി നിശ്ചയിച്ചിരുന്നു. എന്നാൽ ജോലിയിൽനിന്ന് വിട്ടു നിന്നതായി പരാതി ഉയർന്നു. കുന്നംകുളം തഹസിൽദാരുടെ അന്വേഷണ റിപ്പോർട്ടിൻെറ അടിസ്ഥാനത്തിലാണ് കലക്ടറുടെ ഉത്തരവ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.